Times of Kuwait
കുവൈറ്റ് സിറ്റി: ഇന്ത്യയുടെ അഭിനന്ദനം കുവൈറ്റ് കിരീടാവകാശി കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് നേർന്ന് അംബാസഡർ സിബി ജോർജ്. കുവൈറ്റിന്റെ പുതിയ കിരീടാവകാശിക്ക് തന്റെയും ഇന്ത്യയിലെ ഓരോ ജനങ്ങളുടെയും അഭിനന്ദനം അർപ്പിക്കുന്നുവെന്ന് ഇന്ത്യൻ അംബാസിഡർ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യയും, കുവൈറ്റും ചരിത്രപരമായി വളരെ മികച്ച സൗഹൃദം പുലർത്തുന്ന രാജ്യങ്ങളാണ്. കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും, കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ
അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും കീഴിൽ കൂടുതൽ സൗഹൃദ പരമായി ബന്ധം തുടർന്ന് പോകാൻ കഴിയുമെന്ന് തനിക്ക് ആത്മ വിശ്വാസമുണ്ടെന്നും അംബാസിഡർ സിബി ജോർജ് വ്യക്തമാക്കി.
കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും, കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ആശംസകൾ നേരുന്നുവെന്നും അംബാസിഡർ സിബി ജോർജ് അറിയിച്ചു.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ