Times of Kuwait
കുവൈറ്റ് സിറ്റി : ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരൻ കുവൈറ്റിൽ എത്തി
അന്തരിച്ച അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ദേഹ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ നേരിൽ കണ്ടാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
ഇന്ന് രാവിലെ കുവൈറ്റിൽ എത്തിയ അദ്ദേഹത്തെയും സംഘത്തെയും അമീരി ദിവാൻ കാര്യ മന്ത്രി
ഷെയ്ഖ് അലി ജറാഹ് അൽ സബാഹ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
ചാൾസ് രാജകുമാരൻ ഒപ്പം കുവൈറ്റിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബെൻ വാലസിനെയും സംഘത്തെയും കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. ഷെയ്ഖ് അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് സ്വീകരിച്ചു.
പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് , നാഷണൽ അസംബ്ലി സ്പീക്കർ മർസൂക്ക് അൽ ഖാനിം , ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് ജാബർ അൽ സബാഹ്, മറ്റ് രാജകുടുംബാംഗങ്ങൾ എന്നിവരുമായും ചാൾസ് രാജകുമാരൻ കൂടിക്കാഴ്ച നടത്തി.





More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ