Times of Kuwait
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ്
സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ കുവൈറ്റിലെ
ഇന്ത്യൻ അംബാസഡർ സിബി ജോർജ് അനുശോചനം രേഖപ്പെടുത്തി.
മഹാനായ നേതാവും,
രാഷ്ട്രതന്ത്രജ്ഞനും എല്ലാറ്റിനുമുപരിയായി ഒരു മനുഷ്യസ്നേഹിയുമായിരുന്നു
കുവൈറ്റ് അമീറെന്ന് അദ്ദേഹം അനുസ്മരിച്ചു.അറിവിന്റെയും യുക്തിയുടെയും ശബ്ദമായിരുന്നു കുവൈറ്റ് അമീറെന്നും
ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യൻ സർക്കാരിനും ഇന്ത്യൻ ജനതയ്ക്കും വേണ്ടി അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധം
മെച്ചപ്പെടുത്തുന്നതിന് അമീർ വഹിച്ച പങ്ക്
വളരെ വലുതാണ്.
അമീറിന്റെ മഹത്വത്തെ
ഇന്ത്യൻ ജനത സ്നേപൂർവം സ്മരിക്കും.
കുവൈറ്റിലെ ഇന്ത്യൻ ജനതയ്ക്ക് അമീർ
നൽകിയ കരുതലും വാത്സല്യവും എന്നും
സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ
ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നതായും
സിബി ജോർജ് പറഞ്ഞു.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ