കുവൈറ്റ് സിറ്റി : മുൻ രാഷ്ട്രപതി ഭാരതരത്ന പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കുവൈറ്റ് ഇന്ത്യൻ എംബസിയിൽ പ്രണബ് മുഖർജി അനുസ്മരണ സമ്മേളനം നടത്തി. അംബാസഡർ സിബി ജോർജ്ജിന്റെ മുഖ്യ പ്രഭാഷണത്തിൽ ആരംഭം കുറിച്ച അനുസ്മരണ സമ്മേളനത്തിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിലെ വിവിധ പ്രതിനിധികൾ സംബന്ധിച്ചു.
നേരത്തെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തിൽ കുവൈറ്റ് മന്ത്രിസഭയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ ജറല്ല ഇന്ത്യന്‍ എംബസിയില്‍ നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു.
അംബാസഡർ സിബി ജോർജ് അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തി.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന സമ്മേളനത്തിൽ എംബസി ഉദ്യോഗസ്ഥരും മുൻകൂട്ടി അനുമതി നേടിയവരും ക്ഷണിക്കപ്പെട്ട മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ