കോട്ടയം : പ്രശസ്ത നോവലിസ്റ്റ് സുധാകർ മംഗളോദയം (72) അന്തരിച്ചു. മനോരമ,മംഗളം തുടങ്ങിയ ആഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരണങ്ങളിൽ ഖണ്ഡശ്ശ വന്ന കൃതികളിലൂടെ പ്രശസ്തൻ. കൂടാതെ അനേകം കൃതികൾ പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിറവത്തിന് അടുത്തുള്ള വെള്ളൂർ സ്വദേശിയായിരുന്നു.
പി പത്മരാജന്റെ “കരിയിലക്കാറ്റുപോലെ” എന്ന സിനിമയുടെ കഥ സുധാകര്‍ പി നായര്‍ എന്ന യഥാർത്ഥ പേരിൽ ആണ് ക്രെഡിറ്റ് കൊടുത്തിട്ടുള്ളത്.
പാദസ്വരം, നന്ദിനി ഓപ്പോൾ, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറൻ നിലാവ്, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.
‘ സമയം ‘ തുടങ്ങിയ ഒട്ടേറെ ടിവി പരമ്പരകൾക്കും രചന നിർവ്വഹിച്ചിട്ടുണ്ട്.
അന്തരിച്ച നോവലിസ്റ്റ് ജി ഉഷ ആണ് ഭാര്യ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ