October 18, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കല (ആർട്ട്) കുവൈറ്റ് “നിറം 2026” ശിശുദിന ചിത്രരചനാ മത്സരം 2026 നവംബർ 13 വെള്ളിയാഴ്ച.

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി, ഫർവാനിയ മെട്രോ ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ കല(ആർട്ട്) കുവൈറ്റ് ഒരുക്കുന്ന “നിറം-2026” ശിശുദിന ചിത്രരചനാ മത്സരം, 2026 നവംബർ 13 വെള്ളിയാഴ്ച ഖൈത്താനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടക്കും. കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്ന “നിറം” ചിത്രരചനാ മത്സരത്തിന്റെ 22-ആം വാർഷികമാണ് ഈ വർഷം നടക്കുന്നത്.

ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായിരിക്കും മത്സരം നടത്തുക.

  • ഗ്രൂപ്പ് എ – എൽ കെ ജി മുതൽ ഒന്നാം ക്ലാസ് വരെ, (ഉച്ചയ്ക്ക് 1:00 മുതൽ 2:00 വരെ)ഗ്രൂപ്പ് ബി –
  • രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ, (1:30 മുതൽ 3:00 വരെ)
  • ഗ്രൂപ്പ് സി – അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ, (2:00 മുതൽ 4:00 വരെ)
  • ഗ്രൂപ്പ് ഡി – എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ. (2:15 മുതൽ 4:15 വരെ)
  • ക്ലേ സ്കൾപ്ചർ – ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ (2:15 മുതൽ 4:15 വരെ)

ഗ്രൂപ്പ് എ, ബി എന്നീ വിഭാഗക്കാർക്ക് ക്രയോണ്സും കളർപെൻസിലും ഗ്രൂപ്പ് സി, ഡി എന്നിവർക്ക് വാട്ടർ കളറുകളും ഉപയോഗിക്കാം. ഇത് മത്സരാര്ത്ഥികൾ കൊണ്ടുവരേണ്ടതാണ്. ഡ്രോയിംഗ് പേപ്പറുകളും (സ്റ്റാമ്പ് ചെയ്തവ) ക്ലേ മോഡലിംഗിനാവശ്യമായ കളിമണ്ണും സംഘാടകർ നൽകുന്നതാണ്.

രക്ഷിതാക്കൾക്കും സന്ദർശകർക്കും അതിഥികൾക്കുമായി ‘ഓപ്പൺ ക്യാൻവാസ് പെയിന്റിംഗ്’ മത്സരവും ഉണ്ടായിരിക്കും. ഇതിലൂടെ അവർക്ക് തങ്ങളുടെ കാഴ്ചപ്പാടുകളും കഴിവുകളും കലാപരമായ സൃഷ്ടികളിലൂടെ പ്രകടിപ്പിക്കാൻ അവസരമൊരുങ്ങുന്നു.

വിജയികൾക്കായി ആകർഷകമായ സമ്മാനങ്ങളാണ് കല (ആർട്ട്) കുവൈറ്റ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയം സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 75 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്. ഓപ്പൺ ക്യാൻവാസ് പെയിന്റിംഗിൽ പങ്കെടുക്കുന്ന രക്ഷിതാക്കൾക്കും സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്.

‘നിറം-2026’ മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് 2026 ഡിസംബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30-ന് ഖൈത്താനിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് വർണ്ണാഭമായി നടക്കും.

ഓൺലൈൻ റെജിസ്ട്രേഷൻ നവംബർ 10-ആം തിയ്യതിവരെ www.kalakuwait.net എന്ന വെബ്സൈറ്റിലൂടെ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് kalakuwait@gmail.com എന്ന ഇമെയിൽ വിലാസത്തിലോ, 97219439, 55839915, 66114364, 66015466, 97219833 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ് എന്ന് ‘കല കുവൈറ്റ്’ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് മുകേഷ് വി.പി., ജനറൽ സെക്രട്ടറി അനീച ഷൈജിത്ത്, ‘നിറം-2026’ പ്രോഗ്രാം ചെയർമാൻ ജിയാഷ് അബ്ദുൾ കരീം, ജനറൽ കൺവീനർ രാഗേഷ് പി.ഡി. എന്നിവർ അറിയിച്ചു.

error: Content is protected !!