October 11, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഉമ്മർ മാട്ടുവയിലിന് കുവൈത്ത് എലത്തൂർ അസോസിയേഷൻ യാത്രയയപ്പ് നൽകി

30 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ ഇ എ മുൻ എക്സിക്യൂട്ടീവ് മെമ്പറും നിലവിലെ മെമ്പറുമായ ഉമ്മർ മുഹമ്മദ് മാട്ടുവയിലിന് കുവൈത്ത് എലത്തൂർ അസോസിയേഷൻ യാത്രയയപ്പ് നൽകി.

അസോസിയേഷന്റെ വളർച്ചയ്ക്കും വിവിധ പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ നിസ്വാർത്ഥ സേവനത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾക്കും നന്ദി രേഖപ്പെടുത്തി.

ചടങ്ങിൽ അദ്ദേഹത്തിന് സ്നേഹോപഹാരവും മൊമെന്റോയും കൈമാറി.
കെ ഇ എ ജനറൽ സെക്രട്ടറി അലി കുഞ്ഞി മാളിയക്കൽ, ജോയൻറ് സെക്രട്ടറി ഇബ്രാഹിം തൈത്തോട്ടത്തിൽ, ട്രഷറർ ആരിഫ് എൻ ആർ, എക്സിക്യൂട്ടീവ് മെമ്പർ ഹബീബ് എടേക്കോട് എന്നിവർ പങ്കെടുത്തു.

കുവൈത്ത് എലത്തൂർ അസോസിയേഷൻ – 2026

error: Content is protected !!