October 10, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മെട്രോ ഹൈപ്പർമാർക്കറ്റ് ; റീട്ടെയിൽ രംഗത്തേക്ക് പുതിയ ചുവടുവയ്പ്പുമായി മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ്

കുവൈത്തിലെ റീട്ടെയിൽ രംഗത്ത് പുതിയ ഷോപ്പിങ് അനുഭവത്തിന് തുടക്കമിടാൻ മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ്. ഫർവാനിയയിൽ ‘മെട്രോ ഹൈപ്പർമാർക്കറ്റ്’ ഒക്ടോബർ 16 ന് പ്രവർത്തനം ആരംഭിക്കും. ഫർവാനിയ മഗതീർ കോംപ്ലക്സിൻ്റെ ബേസ്‌മെൻ്റിലാണ് വിപുലമായ സൗകര്യങ്ങ​ളോടെ ‘മെട്രോ ഹൈപ്പർമാർക്കറ്റ്.
ആരോഗ്യപരിചരണ രംഗത്ത് വർഷങ്ങളായി നേടിയ വിശ്വാസവും അനുഭവവും കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹൈപ്പർമാർക്കറ്റ് രംഗത്തേക്ക് പ്രവേശിക്കുന്നതെന്ന് മെട്രോ മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഷോപ്പിങ്ങിനൊപ്പം കൂടുതൽ സൗകര്യവും മൂല്യവും റിവാർഡുകളും ആരോഗ്യപരിചരണ സേവനങ്ങളും ഒരുമിപ്പിക്കുന്ന സമഗ്രമായ ഉപഭോക്തൃ അനുഭവമാണ് മെട്രോ ഹൈപ്പർമാർക്കറ്റിലൂടെ ലക്ഷ്യമിടുന്നത്. ഫർവാനിയയിലെ ആദ്യ മെട്രോ ഹൈപ്പർമാർക്കറ്റ് വിപുലമായ റീട്ടെയിൽ വികസന പദ്ധതിയുടെ തുടക്കമാണെന്നും മാനേജ്മെന്റ് അറിയിച്ചു.
ഷോപ്പിങ്ങിനൊപ്പം ക്രെഡിറ്റ് സൗകര്യം, ആരോഗ്യപരിചരണം, ലോയൽറ്റി റിവാർഡുകൾ, ഗോൾഡൻ ട്രോളി ലക്കി ഡ്രോ, ഫ്രൈഡേ മാർക്കറ്റ് തുടങ്ങിയവയെ ഒരേ പ്ലാറ്റ്ഫോമിൽ എത്തിക്കുന്ന പുതിയ ആശയം മെട്രോ അവതരിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവും സൗകര്യവും ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന രീതിയിലാണ് ഇവ.

‘ ഇപ്പോൾ വാങ്ങു , പിന്നീട് പണമടക്കു’ എന്ന ആശയത്തിൽ ഉപഭോക്താക്കൾക്ക് പിന്നീട് പണമടക്കാനുള്ള സൗകര്യം നൽകുന്നതാണ് ഓപ്പൺ ക്രെഡിറ്റ് സംവിധാനമായ പവർ കാർഡ്, ഷോപ്പിങ്ങിനൊപ്പം കുടുംബങ്ങളുടെ ആരോഗ്യത്തിനും പ്രാധാന്യം നൽകുന്നു മെട്രോ ആരോഗ്യ ചെക്കപ്പ് പദ്ധതി. ഇതുവഴി നിശ്ചിത തുകക്ക് മുകളിൽ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് നിബന്ധനകൾക്ക് വിധേയമായി മെട്രോ മെഡിക്കൽ സെന്ററുകളിൽ ആരോഗ്യ പാക്കേജുകളും ലഭ്യമാക്കും. ആദ്യഘട്ടത്തിൽ ഫർവാനിയ, ഖൈത്താൻ, ജലീബ് എന്നിവിടങ്ങളിലെ മെട്രോ മെഡിക്കൽ സെന്ററുകളിലാണ് മെട്രോ കെയർ ചെക്കപ്പ് ലഭ്യമാകുക.
സ്ഥിരം ഉപഭോക്താക്കളുടെ ഷോപ്പിങ്ങിന് കൂടുതൽ മൂല്യം നൽകുന്നതാകും ‘മെട്രോ ഹൈപ്പർ ഹബീബി പോയിന്റ്സ് കാർഡ്’. ചെലവഴിച്ച അതേ തുകക്ക് തുല്യമായ തുകയുടെ സാധനങ്ങൾ അടുത്ത പർച്ചെയ്‌സിൽ സൗജന്യമായി സ്വന്തമാക്കാവുന്നതാണ് ‘മെട്രോ ഹൈപ്പർ ഗോൾഡൻ ട്രോളി’ പദ്ധതി. വെള്ളിയാഴ്ചകളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയുള്ള ‘മെട്രോ ഹൈപ്പർ ഫ്രൈഡേ മാർക്കറ്റ്’
ഫ്രഷ് ഉൽപ്പന്നങ്ങൾ, പ്രത്യേക ഓഫറുകൾ, മത്സരാധിഷ്ഠിത വിലകൾ എന്നിവ ഒരുമിച്ച് ലഭ്യമാക്കും.
വൈകിട്ട് 4.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ എംബസ്സി അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, സർക്കാർ-മന്ത്രാലയ ഉദ്യോഗസ്ഥർ, വ്യവസായികൾ, മത-സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ, കമ്മ്യൂണിറ്റി പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.

വാർത്തസമ്മേളനത്തിൽ മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും ഫൗണ്ടറും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാനേജിംഗ് ഡയറക്ടറും പാട്ണറുമായ ഇബ്രാഹിം കുട്ടി, മാനേജിംഗ് പാട്ണർ ഡോ.ബിജി ബഷീർ, മെട്രോ ഹൈപ്പർമാർക്കറ്റ് ചീഫ് ഓപ്പറേഷൻ ഓഫീസർ ടി.എ.രമേഷ്, മെട്രോ ഹൈപ്പർമാർക്കറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ നാസർ വായവളപ്പിൽ, മെട്രോ ഇൻ്റർനാഷണൽ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. റംഷാദ് ബിൻ റഹീം, സ്പോൺസർമാരായ ഫഹദ് അൽ മുതൈരി, ഡോ. അഹമ്മദ് ഷംറൂഖ് അൽ അസ്മി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

error: Content is protected !!