October 1, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈത്ത് സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം ‘പീറ്റേഴ്സ് ഫെസ്റ്റ്-26’ ഒക്ടോബർ 10-ന് എൻ.ഇ.സി.കെ ചർച്ച് & പാരിഷ് ഹാളിൽ വച്ചു നടക്കും

കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തുത്സവം ‘പീറ്റേഴ്സ് ഫെസ്റ്റ്-2026’ (Peters Fest-2026) ഒക്ടോബർ 10 ശനിയാഴ്ച നടക്കും. രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 മണി വരെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് (NECK) ചർച്ച് & പാരിഷ് ഹാളിലാണ് ആഘോഷപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രവാസി സമൂഹത്തിന്റെ ഐക്യവും സഹവർത്തിത്വവും വിളിച്ചോതുന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഇത്തവണത്തെ കൊയ്ത്തുത്സവം സംഘടിപ്പിക്കുന്നത്.

പൊതുസമ്മേളനം, വിവിധ കലാ-സാംസ്കാരിക പരിപാടികൾ, ഗെയിം സോണുകൾ, ബിംഗോ, അമേരിക്കൻ ലേലം തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഹോം മേഡ് & ഇൻസ്റ്റന്റ് ഫുഡ് സ്റ്റാളുകൾ, ബ്രേക്ക്ഫാസ്റ്റ്-ലഞ്ച് സ്റ്റാളുകൾ എന്നിവയും ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. തനിമയാർന്ന നാടൻ ഭക്ഷണ വൈവിധ്യങ്ങൾ ആസ്വദിക്കാനുള്ള അവസരവും പങ്കാളികൾക്കായി ഒരുക്കിയിട്ടുണ്ട്.

പ്രസിദ്ധ പിന്നണി ഗായകരായ ലിബിൻ സ്കറിയ, അംബിക രാജേഷ് എന്നിവർ അണിനിരക്കുന്ന ഗാനമേളയാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം. ഇടവക വികാരി റവ. ബിനു ജേക്കബ് തോമസ്, ജനറൽ കൺവീനർ ജോർജ് വർഗീസ്, ഇടവക ഭാരവാഹികൾ, കൊയ്ത്തുത്സവ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്. ആഘോഷങ്ങളിലേക്ക് കുവൈത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും ആദരവോടെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

error: Content is protected !!