കുവൈറ്റ് സിറ്റി: കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ (ലഹരിവിരുദ്ധ വിഭാഗം) നടത്തിയ വ്യാപക പരിശോധനയിൽ 9 പേർ പിടിയിലായി. അഞ്ച് വ്യത്യസ്ത കേസുകളിലായി നടത്തിയ റെയ്ഡുകളിലാണ് പ്രതികളെ ലഹരിവിരുദ്ധ സംഘം വലയിലാക്കിയത്.
പ്രതികളിൽ നിന്ന് 708 ഗ്രാം ഷബൂ (മെത്തംഫെറ്റമിൻ), കഞ്ചാവ്, ഹെറോയിൻ, കാപ്റ്റഗൺ ഗുളികകൾ, ലിറിക്ക ക്യാപ്‌സൂളുകൾ, സിന്തറ്റിക് ഡ്രഗ്ഗ് ലായനിയിൽ മുക്കിയ കെമിക്കൽ പേപ്പറുകൾ, തമ്പാക്ക് എന്നിവ വൻതോതിൽ പിടിച്ചെടുത്തു. കൂടാതെ ലഹരിമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന അഞ്ച് കൃത്യതയുള്ള ഡിജിറ്റൽ ത്രസസ്സുകളും വിൽപ്പനയിലൂടെ ലഭിച്ച പണവും സുരക്ഷാസേന കണ്ടെടുത്തു.
രാജ്യത്ത് ലഹരിമരുന്ന് വ്യാപനവും വിതരണ ശൃംഖലകളും പൂർണ്ണമായി തകർക്കുന്നതിനായി പരിശോധന ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട നിയമ നിർവ്വഹണ വിഭാഗത്തിന് കൈമാറി.





More Stories
കുവൈറ്റ് ഫിന്റാസിൽ ഇന്ത്യൻ പ്രവാസിയുടെ വാഹനം സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടറോടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിനെതിരെയും കേസ്
മാതൃകയായി കേരള അസോസിയേഷനും ബിഡികെ കുവൈറ്റും; കുവൈറ്റിൽ സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിച്ചു