September 28, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് ഫിന്റാസിൽ ഇന്ത്യൻ പ്രവാസിയുടെ വാഹനം സ്കൂട്ടറുമായി കൂട്ടിയിടിച്ച്‌ അപകടം ; സ്കൂട്ടറോടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിനെതിരെയും കേസ്

കുവൈറ്റ്‌ സിറ്റി: കുവൈത്തിലെ ഫിന്താസിൽ ഇന്ത്യൻ പ്രവാസി ഓടിച്ച വാഹനം സ്കൂട്ടറുമായി കൂട്ടിയിടിച്ച അപകടത്തിന് പിന്നാലെ, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഈജിപ്ഷ്യൻ സ്വദേശിയായ പിതാവിനെതിരെ സുരക്ഷാസേന കേസെടുത്തു.

സംഭവത്തെ തുടർന്ന് പൊതുസുരക്ഷാ ഉദ്യോഗസ്ഥർ കുട്ടിയുടെ പിതാവിനെ അന്വേഷണ അധികാരികൾക്ക് മുമ്പാകെ ഹാജരാക്കി. വാഹനാപകടമെന്ന നിലയിലാണ് തുടക്കത്തിൽ കേസ് രജിസ്റ്റർ ചെയ്തതെങ്കിലും, സ്കൂട്ടർ ഓടിച്ചിരുന്നത് 2014-ൽ ജനിച്ച മൈനറായ കുട്ടിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഇതേതുടർന്ന്, കുട്ടിയെ വേണ്ടത്ര ശ്രദ്ധിക്കാതെ നിരത്തിലിറങ്ങാൻ അനുവദിച്ചതിന് പിതാവിനെതിരെ ‘മൈനറുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തി’ എന്ന പ്രത്യേക കേസ് (മിസ്ഡിമീനർ) അധികൃതർ രജിസ്റ്റർ ചെയ്തു. പ്രഥമ അപകടക്കേസിന് പുറമെയാണിത്. കുട്ടിയുടെ സംരക്ഷണത്തിൽ രക്ഷിതാവിനുള്ള ഉത്തരവാദിത്തവും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതിനായി കേസ് തുടർനടപടികൾക്കായി കൈമാറി.

error: Content is protected !!