കുവൈത്ത് സിറ്റി: ആർട്ടിക്കിൾ 7 ബിസ് (വ്യക്തിഗത / സ്വയം സ്പോൺസർഷിപ്പ്) വിസ പരിധിയിൽ വരുന്ന വ്യക്തികൾക്ക് തങ്ങളുടെ സിവിൽ സ്റ്റാറ്റസ് മാറ്റുന്നതിനായി പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ച് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI). അപേക്ഷകർക്ക് ഇനി മുതൽ പി.എ.സി.ഐ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ നടപടികൾ ലളിതമായി പൂർത്തിയാക്കാൻ സാധിക്കും.
ഏകീകൃത സർക്കാർ സേവന ആപ്ലിക്കേഷനായ ‘സഹൽ’ (Sahel) വഴിയോ അല്ലെങ്കിൽ പി.എ.സി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സിവിൽ സ്റ്റാറ്റസ് തിരുത്തുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഓഫീസ് സന്ദർശനം പൂർണ്ണമായും ഒഴിവാക്കിയത് പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും.
ആർട്ടിക്കിൾ 7 ബിസ് വിസയിലുള്ളവരുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സുതാര്യമാക്കാനുമാണ് ഈ ഇലക്ട്രോണിക് സംവിധാനം നടപ്പിലാക്കിയതെന്ന് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ ഡിജിറ്റൽ ഭരണസംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.





More Stories
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണം സുതാര്യവും കൃത്യവുമാക്കാൻ പുതിയ നിരീക്ഷണ സംവിധാനവുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്. 2026 സെപ്റ്റംബർ അവസാനം മുതൽ പ്രാബല്യത്തിൽ
മലങ്കര കൾച്ചറൽ അസോസിയേഷൻ്റെ ‘ഒന്നിച്ചൊരോണം 2026’ വർണാഭമായി
കുട്ടികൾക്കായി പെൻസിൽ ഡ്രോയിംഗ്, കളറിംഗ്, ഷേഡിംഗ് മത്സരം സംഘടിപ്പിച്ച് KMCA