കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒക്ടോബർ 1 മുതൽ ട്രാൻസിറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന രീതിയിൽ പുറത്തുവരുന്ന വാർത്തകൾ തികച്ചും വസ്തുതാവിരുദ്ധമാണെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) വ്യക്തമാക്കി. ചില വിമാനക്കമ്പനികൾ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് നടത്തുന്ന പ്രചാരണങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ റജ്ഹി മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബർ 1 മുതൽ ട്രാൻസിറ്റ് വിമാനങ്ങൾ സർവീസ് നടത്തുന്നത് സംബന്ധിച്ച് വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന യാതൊരു വിമാനക്കമ്പനികൾക്കും ഔദ്യോഗിക അറിയിപ്പുകളോ നിർദ്ദേശങ്ങളോ നൽകിയിട്ടില്ലെന്ന് അൽ റജ്ഹി സ്ഥിരീകരിച്ചു. സർവീസുകളെക്കുറിച്ചോ യാത്രാ ക്രമീകരണങ്ങളെക്കുറിച്ചോ പ്രഖ്യാപനങ്ങൾ നടത്തുന്നതിന് മുൻപ് സർവീസ് നടത്തുന്ന മുഴുവൻ വിമാനക്കമ്പനികളും സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട് വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഔദ്യോഗിക അംഗീകാരമില്ലാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ യാത്രാക്കാർക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഭാവിയിൽ ട്രാൻസിറ്റ് സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനമുണ്ടായാൽ അത് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക മാധ്യമ ചാനലുകൾ വഴി കൃത്യമായി അറിയിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.





More Stories
കുവൈറ്റ് മാഹ്ബൂലയിൽ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ചൂതാട്ടം : ആറ് ഏഷ്യൻ പ്രവാസികൾ പിടിയിൽ ; നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി
കുവൈറ്റ് റോഡ് 50 [ റിയാദ് റോഡ് ] ൽ തേർഡ് റിങ് റോഡ് മുതൽ ഫോര്ത് റിങ് റോഡ് വരെ വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം
രാസവസ്തു സംഭരണ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി കുവൈറ്റ് പരിസ്ഥിതി അതോറിറ്റി