September 20, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് കേരളീയ സമാജം ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈത്ത് കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ ഖൈത്താൻ രാജ്ധാനി പാലസ് ഹോട്ടലിൽ വെച്ച് നടന്നു. സമാജം പ്രസിഡന്റ് ജെയിംസ് വി. കൊട്ടാരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കുവൈറ്റിലെ പ്രമുഖ ഗായകൻ മുബാറക് അൽ റാഷിദ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി തോമസ് പള്ളിക്കൽ, സുൽത്താൻ അൽ കന്ദേരി, അസീസ് മട്ടുവയൽ, ഗ്രീൻ ലാൻഡ് എം.ഡി. സാലി ജോർജ്, ബിന്റോ തോമസ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

ചടങ്ങിൽ കുവൈറ്റിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ എൻ. എസ്. ജയകുമാർ, മുസ്‌തഫ കോഴിക്കോട്, റിൻസി ജോൺ, ഡോ. അബ്ദുള്ള ഹംസ എന്നിവരെ മെമന്റോ നൽകി ആദരിച്ചു. ജനറൽ കൺവീനർ ജിജി വടശേരിക്കര സ്വാഗതവും സീനിയർ അംഗം രമേശ് സാന്ത്വനം നന്ദിയും രേഖപ്പെടുത്തി.

മാവേലി എഴുന്നള്ളിപ്പ്, താലപ്പൊലി, ‘റിഥ്യം ഇവന്റ്സ്’ അവതരിപ്പിച്ച ഗാനമേള, പരമ്പരാഗത ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് പകിട്ടേകി. കുട്ടികളുടെയും വനിതാവേദിയുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. ജീമോൻ ചാക്കോളാമണ്ണിൽ, സൂരജ് പി. സുകുമാരൻ, ദീപു മോഹൻ, അഭിലാഷ് ചന്ദ്രൻ, റെജിലാൽ, ശ്യാം ചെറുവത്തേരി, സാം എം. പൗലോസ്, ബിനു എൻ. ജോസഫ്, ബിനോയ് ഉമ്മൻ, ജിബിൻ പൗലോസ്, സുരേഷ് ചാലിൽ, ഷാഫി മക്കാത്തി, ഷിബു കുമ്പഴ, ഷിജു ഓതറ, ലിനു എബ്രഹാം, ജിത മനോജ്, സിനി റോണി, വർഷ ബിനു, ശ്രീജ സുരേഷ്, അൻസു രജിൻ, ഡയാന എബി, റീന സൈജു, നീന രജീഷ്, ജോയ്സ് അജീഷ്, ജിഷ സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പരിപാടികൾക്ക് നേതൃത്വം നൽകി. മേഘ മാത്യു പരിപാടികളുടെ ഏകോപനം നിർവഹിച്ചു.

error: Content is protected !!