September 17, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് ഫർവാനിയ ഗവർണറേറ്റിലെ മരുപ്രദേശത്ത് ഏഷ്യക്കാരനായ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ മരുഭൂമി പ്രദേശത്ത് ഏഷ്യക്കാരനായ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം നാൽപ്പത് വയസോളം പ്രായമുള്ളയാളുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെയോടെ കണ്ടെത്തിയത്.സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (സി.ഐ.ഡി) അന്വേഷണം ആരംഭിച്ചു.

വിജനമായ പ്രദേശത്ത് മൃതദേഹം കണ്ട വഴിയാത്രക്കാരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. സന്ദേശം ലഭിച്ചയുടൻ സുരക്ഷാ പട്രോൾ സംഘവും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മരണകാരണം വ്യക്തമാക്കുന്നതിനും ശാസ്ത്രീയ പരിശോധനകൾക്കുമായി മൃതദേഹം ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റി.

മരണത്തിൽ ദുരൂഹതയോ കുറ്റകൃത്യ സാധ്യതയോ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

error: Content is protected !!