കുവൈറ്റ് സിറ്റി: ജോലിസ്ഥലത്തെ മുൻ തർക്കങ്ങളെ തുടർന്ന് സഹപ്രവർത്തകനായ ഇന്ത്യക്കാരനെ ഫാമിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റൊരു ഇന്ത്യൻ സ്വദേശിയെ ജഹ്റയിൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. പ്രതിയെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 1992-ൽ ജനിച്ച ഇന്ത്യക്കാരനാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.
വടക്കൻ കുവൈറ്റിലെ അബ്ദലി മേഖലയിലുള്ള ഫാമിൽ വച്ച് രൂക്ഷമായ അടിപിടി നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു. അവിടെ എത്തിയ പോലീസ് സംഘം ശരീരത്തിൽ ഒന്നിലധികം കുത്തുകളേറ്റ നിലയിലാണ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട 1996-ൽ ജനിച്ച പ്രതിക്കായി ഡിറ്റക്ടീവുകൾ തിരച്ചിൽ ഊർജ്ജിതമാക്കുകയും തൊട്ടടുത്തുള്ള മറ്റൊരു ഫാമിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പിടികൂടുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മുൻകാലങ്ങളിലുണ്ടായ തൊഴിൽപരമായ അഭിപ്രായവ്യത്യാസങ്ങളാണ് തർക്കത്തിനും തുടർന്ന് കൊലപാതകത്തിനും കാരണമായതെന്ന് ഇയാൾ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. കൃത്യത്തിന് ഉപയോഗിച്ച കത്തിയും പ്രതിയുടെ മൊഴിയും കേസ് ഫയലിൽ ഉൾപ്പെടുത്തി മേൽനടപടികൾക്കായി ജഹ്റ ഡിറ്റക്ടീവ് വിഭാഗം കേസ് പ്രോസിക്യൂഷന് നൽകി.





More Stories
സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി മെഡ്എക്സ് മെഡിക്കൽ ഗ്രൂപ്പ് (ഫഹാഹീൽ, ഫർവാനിയ, അബുഹലീഫ); അവന്യൂസ് മാളിൽ ബ്രെസ്റ്റ് കാൻസർ കോൺഫറൻസ്
സഹേൽ’ ആപ്പ് വഴി ‘ടീച്ച് മീ ഇസ്ലാം’ ഡിജിറ്റൽ സേവനവുമായി കുവൈറ്റ് ഔഖാഫ് മന്ത്രാലയം
“