August 26, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ശ്രീoലാൽ മുരളിക്ക് ഊഷ്മള യാത്രയയപ്പ് നൽകി കേരള അസോസിയേഷൻ കുവൈറ്റ്

കുവൈറ്റ് സിറ്റി: പ്രവാസജീവിതം താത്കാലികമായി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന, ദീർഘകാലം കേരള അസോസിയേഷൻ കുവൈറ്റിന്റെ നേതൃനിരയിൽ ജനറൽ സെക്രട്ടറി, ജനറൽ കോർഡിനേറ്റർ ആയും ലോകകേരള സഭാ അംഗമായും പ്രവർത്തിച്ച ശ്രീoലാൽ മുരളിക്ക് സംഘടനയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രായയപ്പ് നൽകി.

അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക കേരള സഭാംഗങ്ങളായ മണിക്കുട്ടൻ എടക്കാട്ട്, വിനോദ് വലൂപ്പറമ്പിൽ, ജോയിന്റ് സെക്രട്ടറി അമൃത് സെൻ, ശൈലേഷ് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജി രഘുവരൻ, ബേബി ഔസേഫ്, സ്റ്റെല്ലസ് ജോസഫ്, ബൈജു തോമസ്, അബ്ബാസിയ മേഖല കൺവീനർ സലിൽ മുഹമ്മദ് , ഉണ്ണിമായ ഉണ്ണികൃഷ്‌ണൻ,മുജീബ് മുഹമ്മദ്, ശ്രീഹരികുമാർ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ശ്രീoലാൽ മുരളിക്കുള്ള കേരള അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് ബിവിൻ തോമസ് സമ്മാനിച്ചു. തുടർന്ന് നടന്ന മറുപടി പ്രസംഗത്തിൽ ശ്രീoലാൽ മുരളി കേരള അസോസിയേഷനൊപ്പമുള്ള തന്റെ പ്രവാസകാല ഓർമ്മകൾ പങ്കുവെച്ചു. ചടങ്ങിന് ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സ്വാഗതവും ട്രെഷറർ അനിൽ കെ.ജി നന്ദിയും രേഖപ്പെടുത്തി.

error: Content is protected !!