കുവൈറ്റ് സിറ്റി: നിയമവിരുദ്ധമായി രാജ്യത്തിന് പുറത്തുകടക്കാൻ വ്യക്തിയെ സഹായിച്ച കേസിൽ കസ്റ്റഡിയിൽ കഴിയവേ രക്ഷപ്പെട്ട പ്രതിയെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വീണ്ടും അറസ്റ്റ് ചെയ്തു. ബോർഡർ ഇൻവെസ്റ്റിഗേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കൈമാറിയ സമയത്താണ് ഇയാൾ തടവിൽ നിന്ന് രക്ഷപ്പെട്ടത്.
സംഭവത്തെ തുടർന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരം അന്വേഷണത്തിനായി അടിയന്തര കമ്മീഷനെ നിയോഗിച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനുമാണ് നിർദ്ദേശം നൽകിയത്. ഇതിനുപിന്നാലെ സുരക്ഷാ സേന നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ പ്രതിയെ വീണ്ടും പിടികൂടുകയായിരുന്നു.
ഒളിവിൽ കഴിയുന്ന പ്രതികളെയോ കുറ്റവാളികളെയോ സംരക്ഷിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.





More Stories
കല (ആർട്ട്) കുവൈറ്റ് “നിറം 2026” ശിശുദിന ചിത്രരചനാ മത്സരം 2026 നവംബർ 13 വെള്ളിയാഴ്ച.
തിരുവല്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
ജനസാഗരമായി മെട്രോ ഹൈപ്പർമാർക്കറ്റ്; കുവൈത്ത് കണ്ടിട്ടില്ലാത്ത ജനസ്വീകരണവുമായി മെട്രോയുടെ റീട്ടെയിൽ രംഗത്തേക്കുള്ള മഹാപ്രവേശം