August 3, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ജഹ്റയിൽ അനധികൃത വഴിയോര കച്ചവടക്കാർക്കെതിരെ നടപടി ശക്തമാക്കി കുവൈറ്റ് നഗരസഭ ; 7 മൊബൈൽ കാർട്ടുകൾ നീക്കം ചെയ്തു

ജഹ്റ ഗവർണറേറ്റിൽ അനധികൃത വഴിയോര കച്ചവടക്കാർക്കെതിരെ നഗരസഭ പരിശോധന കർശനമാക്കി. പൊതുജനാരോഗ്യവും വഴിയോര ശുചിത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജഹ്റ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഫീൽഡ് പരിശോധനയിൽ 7 മൊബൈൽ കാർട്ടുകൾ നീക്കം ചെയ്യുകയും 2 നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

പ്രദേശത്ത് അനധികൃത കച്ചവടക്കാരുടെ സാന്നിധ്യം മുൻകൂട്ടി നിരീക്ഷിച്ചതിനെ തുടർന്നാണ് വ്യാപകമായ പരിശോധനാ ക്യാമ്പയിൻ ആരംഭിച്ചതെന്ന് ജഹ്റ ഗവർണറേറ്റിലെ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ നവാഫ് അൽ മുതൈരി വ്യക്തമാക്കി. നഗരസഭാ നിയമങ്ങൾ ലംഘിക്കുന്ന വഴിയോര കച്ചവടങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുന്നതിനും അനുമതിയില്ലാത്ത റോഡരികിലെ വ്യാപാരങ്ങൾ തടയുന്നതിനുമായി വരും ദിവസങ്ങളിലും ഗവർണറേറ്റിലുടനീളം കർശന പരിശോധന തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗവർണറേറ്റിലെ എല്ലാ മേഖലകളും കേന്ദ്രീകരിച്ച് തുടർച്ചയായ നിരീക്ഷണവും ഫീൽഡ് ഇൻസ്പെക്ഷനുകളും ശക്തമാക്കിയിട്ടുണ്ടെന്ന് നഗരസഭ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. നിയമങ്ങൾ കർശനമായി നടപ്പിലാക്കാനും, പൊതു ശുചിത്വം പാലിക്കാനും, റോഡുകളും പൊതുസ്ഥലങ്ങളും അനധികൃതമായി കൈയേറുന്നത് തടയാനും നഗരസഭ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

error: Content is protected !!