കുവൈറ്റ് സിറ്റി: കുവൈറ്റിൽ വാക്സിനേഷൻ സമയക്രമം പാലിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുതിയ ഡിജിറ്റൽ ഓർമ്മപ്പെടുത്തൽ സേവനം ആരംഭിച്ചു. സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ ആപ്ലിക്കേഷനുകളായ ‘സഹൽ’ (Sahel), ‘സലേം’ (Salem) എന്നിവ വഴിയാണ് ഈ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്.
നിശ്ചിത വാക്സിനേഷൻ അപ്പോയിന്റ്മെന്റുകൾക്ക് 48 മണിക്കൂർ മുമ്പ് ഉപയോക്താക്കൾക്ക് മൊബൈൽ ആപ്പുകൾ വഴി അറിയിപ്പ് (Notification) ലഭിക്കും. കൂടാതെ, അപ്പോയിന്റ്മെന്റ് സമയങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ അത് സംബന്ധിച്ച തത്സമയ മുന്നറിയിപ്പുകളും ആപ്പിലൂടെ ലഭ്യമാകും. കുട്ടികൾക്കും മുതിർന്നവർക്കും കൃത്യസമയത്ത് വാക്സിൻ ഡോസുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, പ്രതിരോധ കുത്തിവെയ്പ്പ് കാര്യക്ഷമമാക്കി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊർജ്ജിതമാക്കാനും ഈ പദ്ധതിയതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു.
ആരോഗ്യ സംരക്ഷണ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ വൽക്കരിക്കുന്നതിൻ്റെ ഭാഗമായാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷിതവും സമയം ലാഭിക്കുന്നതുമായ ഈ സേവനം രാജ്യത്തെ ആരോഗ്യ പരിപാലന അനുഭവം കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.





More Stories
ഇൻകാസ് കുവൈത്ത് ഓണാഘോഷം ‘ഓണപ്പെരുമ 2026’ ഫ്ലയർ പ്രകാശനവും ഫുഡ് കൂപ്പൺ ഉദ്ഘാടനവും നടന്നു
തൃശൂർ സ്വദേശിയായ മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
വ്യോമയാന സഹകരണം ശക്തമാക്കാൻ കുവൈറ്റ് എയർവേയ്സും എമിറേറ്റ്സും: കോഡ്ഷെയർ പങ്കാളിത്തം വിപുലീകരിക്കുന്ന ധാരണാപത്രത്തിൽ ഒപ്പുവെച്ചു.