കുവൈറ്റ് സിറ്റി: കുവൈറ്റിനു നേരെ തുടർച്ചയായ രണ്ടാം ദിവസവും ശത്രുക്കളുടെ വ്യോമാക്രമണ ശ്രമം. വ്യാഴാഴ്ച പുലർച്ചെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈത്ത് സൈന്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു. ആക്രമണ ഭീഷണിയെത്തുടർന്ന് രാജ്യവ്യാപകമായി അപകട മുന്നറിയിപ്പ് നൽകുന്ന ജാഗ്രതാ സൈറണുകൾ സജീവമാക്കിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പുലർച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട ശക്തമായ സ്ഫോടന ശബ്ദങ്ങൾ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് വിജയകരമായി വെടിവെച്ചിട്ടതുമൂലം ഉണ്ടായതാണെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാൻ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും ജനങ്ങൾ യാതൊരു കാരണവശാലും പരിഭ്രാന്തരാകരുതെന്നും സൈന്യം അഭ്യർത്ഥിച്ചു.
നിലവിലെ അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെട്ട സുരക്ഷാ-പ്രതിരോധ വകുപ്പുകൾ നൽകുന്ന നിർദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് സൈനിക വക്താവ് ഊന്നിപ്പറഞ്ഞു. പരിഭ്രാന്തി പരത്തുന്ന വ്യാജ വാർത്തകളിൽ വഞ്ചിതരാകാതെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന അറിയിപ്പുകൾ മാത്രം പൊതുജനങ്ങൾ ആശ്രയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.





More Stories
അന്താരാഷ്ട്ര പണമിടപാട് എളുപ്പമാക്കാൻ കൈകോർത്ത് അൽ മുസൈനി എക്സ്ചേഞ്ചും Az ഇ-വാലറ്റും
കുവൈറ്റിന് നേരെ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണം ; വിജയകരമായി പ്രതിരോധിച്ച് സൈന്യം
അറ്റകുറ്റപ്പണി : കുവൈറ്റിലെ റിഖ്ഖ , ഫഹദ് അൽ-അഹമ്മദ് , സബാഹിയ മേഖലകളിൽ നാളെ (08/07/2026) ബുധനാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും