കുവൈറ്റ് സിറ്റി: സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ (CBK) അംഗീകാരമുള്ള പ്രമുഖ ഡിജിറ്റൽ വാലറ്റ് ദാതാക്കളായ ‘എസെഡ് ഇ-വാലറ്റ്’ (AZ eWallet), രാജ്യത്തെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ‘അൽ മുസൈനി എക്സ്ചേഞ്ചു’മായി (Al Muzaini Exchange) തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. പുതിയ കരാർ പ്രകാരം എസെഡ് ഇ-വാലറ്റ് മൊബൈൽ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കൾക്ക് ഇനിമുതൽ ലോകത്തിന്റെ ഏതു കോണിലേക്കും നേരിട്ട് പണം അയക്കാൻ (International Remittance) സാധിക്കും. ഒരൊറ്റ സുരക്ഷിത പ്ലാറ്റ്‌ഫോമിലൂടെ ദൈനംദിന സാമ്പത്തിക ആവശ്യങ്ങൾക്കൊപ്പം അന്താരാഷ്ട്ര പണമിടപാടുകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കുവൈറ്റിലെ ബാങ്കിംഗ് സേവനങ്ങൾ കൃത്യമായി ലഭിക്കാത്ത സാധാരണക്കാർക്കും പ്രവാസികൾക്കും ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ ലളിതമായി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതൊരു സമ്പൂർണ്ണ ഡിജിറ്റൽ സാമ്പത്തിക ഇക്കോസിസ്റ്റം നിർമ്മിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് എസെഡ് ഇ-വാലറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഓ) അബ്ദുൽ അസീസ് അൽ സുബൈഇ വ്യക്തമാക്കി. പുതിയ സംവിധാനം നിലവിൽ വന്നതോടെ ശമ്പളം കൈപ്പറ്റൽ, പ്രാദേശിക പേയ്‌മെന്റുകൾ, പ്രീപെയ്ഡ് വിസ കാർഡുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനൊപ്പം അന്താരാഷ്ട്ര പണമിടപാടുകളും ഒരൊറ്റ ആപ്പിലൂടെ തടസ്സമില്ലാതെ സാധ്യമാകും.
അൽ മുസൈനി എക്സ്ചേഞ്ചിന്റെ വിപുലമായ ആഗോള ശൃംഖലയും എസെഡ് ഇ-വാലറ്റിന്റെ അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഒത്തുചേരുമ്പോൾ കൂടുതൽ വേഗതയേറിയതും സുരക്ഷിതവുമായ സേവനം ഉപഭോക്താക്കൾക്ക് ഉറപ്പാക്കാൻ കഴിയുമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സിഒഒ) അരുൺകുമാർ രംഗനാഥൻ പറഞ്ഞു. ഉപഭോക്താക്കളുടെ സമയലാഭത്തോടൊപ്പം ഉയർന്ന സുരക്ഷയും കൃത്യമായ നിയമപാലനവും ഉറപ്പാക്കിക്കൊണ്ട് മികച്ചൊരു ഡിജിറ്റൽ അനുഭവം സമ്മാനിക്കാൻ ഈ പങ്കാളിത്തത്തിന് സാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.





More Stories
കുവൈറ്റിന് നേരെ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണം ; വിജയകരമായി പ്രതിരോധിച്ച് സൈന്യം
അറ്റകുറ്റപ്പണി : കുവൈറ്റിലെ റിഖ്ഖ , ഫഹദ് അൽ-അഹമ്മദ് , സബാഹിയ മേഖലകളിൽ നാളെ (08/07/2026) ബുധനാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും
കുവൈറ്റിൽ വിവിധ സ്ഥാപനങ്ങളിൽ സിസിടിവി ക്യാമറകൾ നിർബന്ധമാക്കി ; പുതിയ നിയമം പ്രാബല്യത്തിൽ ; ദൃശ്യങ്ങൾ 120 ദിവസം സൂക്ഷിക്കണം