മൂന്ന് മാസത്തിന് ശേഷം ദേശീയ പതാക വീണ്ടും ഉയർത്തി യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ; അടിയന്തര സേവനങ്ങൾ ലഭ്യമാക്കിത്തുടങ്ങി
കുവൈറ്റ് സിറ്റി, ജൂൺ 25 : ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് മൂന്ന് മാസത്തിലേറെയായി അടച്ചിട്ടിരുന്ന കുവൈറ്റിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് (യു.എസ്) എംബസി പ്രവർത്തനം പുനരാരംഭിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ജൂൺ 24 അർദ്ധരാത്രി മുതൽ എംബസി ഔദ്യോഗികമായി പ്രവർത്തനം തുടങ്ങിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇറാൻ നടത്തിയ ആക്രമണങ്ങളെ തുടർന്ന് കഴിഞ്ഞ മാർച്ച് ആദ്യവാരത്തോടെയാണ് എംബസിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. നിലവിൽ അമേരിക്കൻ പൗരന്മാർക്കുള്ള അടിയന്തര സേവനങ്ങൾ എംബസി ഉടനടി ലഭ്യമാക്കുമെന്നും മറ്റ് വിസ, നയതന്ത്ര സേവനങ്ങൾ ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.
എംബസിയിൽ വീണ്ടും യു.എസ് പതാക ഉയർത്തുന്ന ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങൾ യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ തന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ചു.
“സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ അമേരിക്കൻ പതാക കുവൈറ്റ് സിറ്റിക്ക് മുകളിൽ വീണ്ടും അഭിമാനത്തോടെ പറക്കുകയാണ്. പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കുവൈറ്റ് ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണ്. എല്ലാ മേഖലകളിലും കുവൈറ്റുമായുള്ള സഹകരണം ശക്തമാക്കാൻ അമേരിക്ക ആഗ്രഹിക്കുന്നു,” – മാർക്കോ റൂബിയോ കുറിച്ചു.
എംബസിയിൽ നടന്ന ഔദ്യോഗിക പതാക ഉയർത്തൽ ചടങ്ങിൽ കുവൈറ്റിലെ യു.എസ് താത്കാലിക ചാർജ് ഡി അഫയേഴ്സ് (charge d’affaires ad interim) സ്റ്റീവൻ ബട്‌ലറും വിദേശകാര്യ സെക്രട്ടറിക്കൊപ്പം പങ്കെടുത്തു. ദീർഘനാളത്തെ യുദ്ധസമാനമായ സാഹചര്യത്തിന് ശേഷം എംബസി വീണ്ടും സജീവമാകുന്നത് മേഖലയിലെ പ്രവാസി സമൂഹത്തിനും ആശ്വാസകരമാകും.





More Stories
നിയമലംഘകർക്കെതിരെ സുരക്ഷ പരിശോധന ശക്തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ; വ്യാപക പരിശോധനയിൽ നിരവധി പേർ പിടിയിൽ
പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം; ഓൺലൈൻ വിൽപ്പനയ്ക്കും പരസ്യങ്ങൾക്കും പൂർണ്ണ നിരോധനം
80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫീനിക്സ് ബാഡ്മിന്റൺ സ്ട്രൈക്കേഴ്സും റെഗ് ട്രെയിനിംഗ് സെന്ററും ചേർന്ന് ബി.എൽ.എസ്, ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു