പുതുക്കുന്നതിന് കാലതാമസം വരുത്തിയാൽ 100 ദിനാർ പിഴ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 319 പേരുടെ താമസവിലാസങ്ങൾ (Residential Addresses) പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) റദ്ദാക്കി. ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് ടുഡേ’ വഴിയാണ് പാസി ഇക്കാര്യം അറിയിച്ചത്. ബന്ധപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനാലോ അല്ലെങ്കിൽ കെട്ടിട ഉടമകൾ നൽകിയ സാക്ഷ്യപ്പെടുത്തലിന്റെ (ഡിക്ലറേഷൻ) അടിസ്ഥാനത്തിലോ ആണ് നടപടി.
മേൽവിലാസം റദ്ദാക്കപ്പെട്ടവർ പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പുതിയ താമസവിലാസം രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമായ രേഖകൾ സഹിതം പാസി ആസ്ഥാനം നേരിട്ട് സന്ദർശിച്ചോ അല്ലെങ്കിൽ ഗവൺമെന്റ് ആപ്ലിക്കേഷനായ ‘സഹേൽ’ (Sahel) വഴിയോ പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
നിശ്ചിത സമയപരിധിക്കുള്ളിൽ വിലാസം മാറ്റാൻ തയ്യാറാകാത്തവർക്ക് 1982-ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരും. നിയമലംഘനം നടത്തുന്നവരിൽ നിന്ന് പരമാവധി 100 കുവൈറ്റ് ദിനാർ വരെ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.





More Stories
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
സാമൂഹിക-ക്ഷേമ രംഗത്ത് ‘നാഫോ മാതൃക’ അനുകരണീയം: ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും