May 10, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മലങ്കര കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് പ്രവർത്തനം ആരംഭിച്ചു

കുവൈറ്റ്: കുവൈറ്റിലെ മലയാളികളുടെ കലാ-സാംസ്കാരിക രംഗത്ത് പുതിയൊരു അദ്ധ്യായം കുറിച്ച്, മലങ്കര കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് എന്ന പുതിയ സംഘടന പ്രവർത്തനം ആരംഭിച്ചു.

2026 ഏപ്രിൽ 17ന് സംഘടന പ്രസിഡന്റ് എബി പാലമൂട്ടിലിന്റെ ആധ്യക്ഷതയിൽ, മലയാളികളുടെ വാനമ്പാടി KS ചിത്ര ഔദ്യോഗികമായി സംഘടന ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജിനു കെ. എബ്രഹാം, ട്രഷറർ ടിങ്കൂ ജോയ്, ജോയിന്റ് സെക്രട്ടറി ബിനു വിളയിൽ രാജൻ എന്നിവർ സംസാരിച്ചു.

മലയാളികളുടെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപീകരിച്ചിരിക്കുന്നതെന്നും, കലാപരിപാടികൾ, സാംസ്കാരിക സംഗമങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ വഴി മലങ്കര സമൂഹത്തിലെ കുട്ടികളെയും, മുതിർന്നവരെയും ഒരുപോലെ ഒരുമിപ്പിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നും ഭാരവാഹികൾ അറിയിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ളസാമൂഹിക-സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കുകെയും ആശംസകൾ അറിയിക്കുകയും ചെയ്തു.

സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹകരണവും അഭ്യർത്ഥിച്ച് മറ്റ് ഭാരവാഹികൾ ആശംസകൾ നേർന്നു.

error: Content is protected !!