കുവൈറ്റ് സിറ്റി: രാജ്യത്ത് ഡ്രോണുകളുടെ (Unmanned Aerial Vehicles – UAVs) വിൽപനയും വ്യാപാരവും നിരോധിച്ചുകൊണ്ട് കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവിട്ടു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ സുപ്രധാന നീക്കം.
2026-ലെ 31-ാം നമ്പർ മന്ത്രിതല പ്രമേയത്തിലൂടെയാണ് എല്ലാത്തരം കടകളിലും വാണിജ്യ വിപണികളിലും ഡ്രോണുകളുടെ വിപണനം താൽക്കാലികമായി നിരോധിച്ചിരിക്കുന്നത്. ഏപ്രിൽ 2 മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഡ്രോണുകളുടെ വിൽപനയോ കൈമാറ്റമോ അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 1979-ലെ പത്താം നമ്പർ ഡിക്രി നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും ഉത്തരവാദികളെ നിയമപരമായ നടപടികൾക്കായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറുന്നതിനും മന്ത്രാലയത്തിന് അധികാരമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് മുൻപ് നിലനിന്നിരുന്ന ഉത്തരവുകളിലെ വിരുദ്ധമായ വ്യവസ്ഥകൾ റദ്ദാക്കിയതായും മന്ത്രാലയം അറിയിച്ചു.
പ്രാദേശിക വിപണിയിൽ ഡ്രോണുകളുടെ ഉപയോഗവും വിതരണവും നിയന്ത്രിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല