March 17, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സാന്ത്വനം കുവൈറ്റും ബി.ഡി.കെയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വിജയകരമായി സമാപിച്ചു

കുവൈറ്റ് സിറ്റി: സാന്ത്വനം കുവൈറ്റ് ബ്ലഡ് ഡോണേഴ്സ് കേരള (BDK) കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് (മാർച്ച് 12) സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ചു നടന്ന ക്യാമ്പിൽ കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ പ്രവാസികൾ പങ്കുചേർന്നു.

ഈ വർഷത്തെ റമദാൻ മാസത്തിടനുബന്ധിച്ചു നടത്തിയ രക്തദാന ക്യാമ്പ് സാന്ത്വനം കുവൈറ്റ് ഉപദേശക സമിതിയംഗം ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

രക്തദാന ക്യാമ്പിന്റെ കൺവീനർ ശ്രീ. ബിവിൻ തോമസ് സ്വാഗതം ആശംസിച്ച ഔദ്യോഗിക ചടങ്ങിൽ ബി.ഡി.കെ. കുവൈറ്റ് ജനറൽ കൺവീനർ നിമിഷ് കാവലം അധ്യക്ഷത വഹിച്ചു. സാന്ത്വനം കുവൈറ്റ് ജനറൽ സെക്രട്ടറി ശ്രീ. അനിൽ കുമാർ കെ.എസ്., സാന്ത്വനം കുവൈറ്റ് വൈസ് പ്രസിഡന്റ് ശ്രീ മാത്യൂസ് മാമൻ, ബ്ലഡ് ഡൊണേഴ്‌സ് കേരള (BDK) കുവൈറ്റ് ചാപ്റ്റർ പ്രതിനിധി ശ്രീ. രാജൻ തോട്ടത്തിൽ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു

BDK പ്രതിനിധി ശ്രീ. നളിനാക്ഷൻ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.

സാന്ത്വനം കുവൈറ്റ് ജോയിന്റ് സെക്രെട്ടറി ശ്രീ. അർഷാദ് ഷെരീഫ്, , മറ്റ് ഭാരവാഹികളായ ഷൈനി ഫ്രാങ്ക്, ജിജി രമേശ്, ശശീന്ദ്രൻ ടി.എസ്., എബി ഫിലിപ്പോസ്, സന്തോഷ് കുമാർ എസ്., പ്രസാദ് കെ.ആർ., സുമേഷ് ടി.എസ്., സലീം കൊമേരി എന്നിവരുടെ ഏകോപനത്തിൽ നിരവധി ദാതാക്കൾ രക്തം ദാനം ചെയ്ത്, റമദാൻ മാസത്തിലെ ഈ മഹത്തായ ദാനകർമ്മത്തിൽ പങ്കാളികളായി.
വിദ്യാർത്ഥികളുടെ പ്രതിനിധി അഞ്ജലീറ്റ രമേശിന്റെ നേതൃത്വത്തിൽ ഏകദേശം 15 ഓളം വിദ്യാർത്ഥികൾ വോളണ്ടീയർ ആയി പ്രവർത്തിക്കുകയും അവരുടെ സമർപ്പണത്തിന് സർട്ടിഫിറ്റുകൾ നൽകി ആദരിക്കുകയും ചെയ്തു.

രക്തദാതാക്കൾ, ബ്ലഡ് ബാങ്ക് സ്റ്റാഫുകൾ, BDK കുവൈറ്റ് അംഗങ്ങൾ എന്നിവർക്കും വോളണ്ടീയർ ആയി പങ്കെടുത്ത വിദ്യാർത്ഥികൾ, അവരുടെ മാതാപിതാക്കൾ ,സ്പോൺസർസ് ആയ അൽ അൻസാരി എക്സ്ചേഞ്ച് , അൽ ബാബ്തൈൻ ഓട്ടോ എന്നിവർക്കും പരിപാടിയുടെ വിജയത്തിനായി സഹായം നൽകിയ സാന്ത്വനത്തിന്റെയും ബി ഡി കെ യുടെയും മറ്റ് എല്ലാവർക്കും പ്രത്യേക നന്ദി അറിയിച്ചു.

അടിയന്തര ആവശ്യത്തിനായി സംഘടിപ്പിച്ച ഈ ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, ഭാവിയിലും ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾക്ക് എല്ലാവരും സഹകരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു..

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!