കുവൈത്ത് സിറ്റി: സ്പന്ദനം അസോസിയേഷൻ & കൾച്ചറൽ ഓർഗ്ഗനൈസേഷൻ കുവൈത്ത് ഇഫ്താർ സംഗമം മംഗഫ് ട്രീംസ് ഹാളിൽ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു.
മുഖ്യപ്രഭാഷകനായ ലോക കേരളാംഗം സത്താർ കുന്നിൽ റമദാനിന്റെ ആത്മീയ പ്രസക്തിയും നോമ്പിന്റെ മഹത്വവും വിശദീകരിച്ചു. ഉപവാസം ആത്മനിയന്ത്രണവും സഹനശക്തിയും വളർത്തുകയും മനുഷ്യനെ ആത്മപരിശോധനയിലേക്ക് നയിക്കുകയും വിശപ്പിന്റെയും ഭക്ഷണത്തിന്റെയും മൂല്യം മനസ്സിലാക്കാനും, പങ്കിടലിന്റെ മനോഭാവം വളർത്താനും ഈ മാസം സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജികെപിഎ സ്ഥാപകാംഗവും പ്രവാസി സാമൂഹിക പ്രവർത്തകനുമായ മുബാറക് കാമ്പ്രത്ത്, സാമൂഹിക സൗഹാർദ്ദം സംരക്ഷിക്കേണ്ടതിന്റെ കാലഘട്ടത്തിന്റെ അനിവാര്യതയെ ബോധിപ്പിക്കുകയും, പ്രവാസികൾ നോർക്കയുടെ ക്ഷേമ പെൻഷൻ പദ്ധതികളിൽ രജിസ്റ്റർ ചെയ്യേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു.

ജനറൽ സെക്രട്ടറി റെജി കുമാർ സ്വാഗതം ആശംസിച്ചു. വയനാട് അസോസിയേഷൻ മുൻ സെക്രെട്ടറി മെനീഷ് വാസ്, കെഎൽ കുവൈത്ത് മീഡിയ റിപോർട്ട ഷാനവാസ് ബഷീർ, സംഘടനാ ചെയർമാൻ ജോൺ മാത്യൂ, ഉത്തമൻ, സജിനി, വസന്തകുമാരി, തുളസിറാണി എന്നിവർ ആശംസകൾ നേർന്നു. സൂസൻ ജോസ് നന്ദി രേഖപ്പെടുത്തി.
ജയേഷ്, സന്തോഷ്, കമറുദീൻ, ദിനേശൻ, താഹ, സജീവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വലിയ പങ്കാളിത്തത്തോടെയും സൗഹൃദാന്തരീക്ഷത്തോടെയും ഇഫ്താർ സംഗമം സമാപിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല