കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിതരണം ചെയ്യുന്ന പ്രമുഖ ബ്രാൻഡുകളായ ബബേലാക് (Bebelac), ആപ്റ്റാമിൻ (Aptamil) എന്നിവയുടെ നിശ്ചിത ബാച്ചിലുള്ള ശിശു പാൽപ്പൊടികൾ ഉപയോഗിക്കരുതെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) കർശന നിർദ്ദേശം നൽകിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ചില ബാച്ചുകളിൽ വിഷാംശത്തിന്റെ (Cereulide) സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് മുൻകരുതൽ നടപടിയായാണ് വിപണിയിൽ നിന്ന് ഇവ പിൻവലിക്കുന്നത്.
ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങൾക്ക് കാരണമാകുന്ന ‘സെറൂലൈഡ്’ (Cereulide) എന്ന ടോക്സിൻ ഈ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് റാപ്പിഡ് അലേർട്ട് സിസ്റ്റം ഫോർ ഫുഡ് ആൻഡ് ഫീഡ് (RASFF) റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് നടപടി. ഉൽപ്പാദകരായ ഡാനോൺ ന്യൂട്രിഷ്യ (Danone Nutricia) ഇത് സംബന്ധിച്ച് സ്വമേധയാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പിൻവലിച്ച പ്രധാന ഉൽപ്പന്നങ്ങളും ബാച്ച് നമ്പറുകളും:
- Bebelac (1) Nutri 7 in 1 (1200g): ബാച്ച്: 2027.01.23, എക്സ്പയറി: 23-Jan-27.
- Bebelac (1) Nutri 7 in 1 (400g): ബാച്ച് നമ്പറുകൾ: 2026.11.20, 2026.12.13, 2027.02.07.
- Bebelac Junior (3) (1200g): ബാച്ച്: 2026.10.11, 2026.12.12.
- Bebelac Junior (3) (400g/800g): 2026 ആഗസ്റ്റ് മുതൽ 2027 ഫെബ്രുവരി വരെയുള്ള വിവിധ ബാച്ചുകൾ.
- Aptamil Advance Junior (1200g): ബാച്ച്: 2026.10.11, 2027.01.02.
- Bebelac AR (400g): ബാച്ച്: 2026.11.07.
പോളണ്ട്, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളിലാണ് പ്രധാനമായും പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
മാതാപിതാക്കൾ ശ്രദ്ധിക്കാൻ: വീടുകളിൽ ഈ ബ്രാൻഡുകളുടെ പാൽപ്പൊടി ഉപയോഗിക്കുന്നവർ പാക്കറ്റിന് പുറകിലെ ബാച്ച് നമ്പറുകൾ പരിശോധിക്കണം. മുകളിൽ സൂചിപ്പിച്ച ബാച്ച് നമ്പറുകൾ ആണെങ്കിൽ അത് ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും അതോറിറ്റി അറിയിച്ചു. വിതരണക്കാരോട് ഈ ഉൽപ്പന്നങ്ങളുടെ വിൽപന നിർത്തിവെക്കാനും സ്റ്റോക്കുകൾ തിരികെ നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായുള്ള ഈ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും കുവൈറ്റ് ഫുഡ് അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകളുമായി ബന്ധപ്പെടാവുന്നതാണ്.








More Stories
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്
കുവൈറ്റിന് നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണ നീക്കം; പ്രതിരോധിച്ച് സൈന്യം
കുവൈറ്റില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് 11 വയസ്സുകാരി മരണപ്പെട്ടു ; നാല് കുടുംബാംഗങ്ങള്‍ നിരീക്ഷണത്തില്‍