കുവൈറ്റ് സിറ്റി: മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റും പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ സനൽകുമാർ (50) അന്തരിച്ചു. എറണാകുളം പെരുമ്പാവൂർ വളയഞ്ചിറങ്കര സ്വദേശിയാണ്. കുവൈറ്റിലെ മിഷൻ പ്രവർത്തനങ്ങളിൽ ദീർഘകാലമായി നേതൃപരമായ പങ്ക് വഹിച്ചു വരികയായിരുന്നു അദ്ദേഹം.
കുവൈറ്റിലെ സാംസ്കാരിക വേദികളിൽ സജീവ സാന്നിധ്യമായിരുന്ന സനൽകുമാർ, പ്രമുഖ പ്രവാസി സംഘടനയായ കല കുവൈറ്റിന്റെ മുൻ ഭാരവാഹിയും മുതിർന്ന പ്രവർത്തകനുമായിരുന്നു. മികച്ചൊരു നാടക നടൻ എന്ന നിലയിലും അദ്ദേഹം പ്രവാസലോകത്ത് ശ്രദ്ധേയനായിരുന്നു. കുവൈറ്റിലെ മലയാളി കുട്ടികൾക്ക് മാതൃഭാഷാ പഠനം എത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച നേതൃപരമായ പങ്കും നിസ്തുലമാണ്.
പരേതനായ ഗോപി കേട്ടെത്ത് ആണ് പിതാവ്. മാതാവ്: ശാന്ത. ഭാര്യ: മീര. മക്കൾ: അഭിരാം സനൽകുമാർ, അനാമിക സനൽകുമാർ. സഹോദരങ്ങൾ: സംഗീത്, കവിത.
സംസ്കാര ചടങ്ങുകൾ ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് രണ്ടിന് വളയഞ്ചിറങ്കരയിലെ വീട്ടുവളപ്പിൽ നടക്കും. സനൽകുമാറിന്റെ നിര്യാണത്തിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററും കല കുവൈറ്റും മറ്റ് വിവിധ സാംസ്കാരിക സംഘടനകളും അനുശോചനം രേഖപ്പെടുത്തി.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല