കുവൈറ്റ് സിറ്റി: കുവൈറ്റിലെ തിരക്കേറിയ പാതകളിലൊന്നായ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. റോഡ് അറ്റകുറ്റപ്പണികളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും ഭാഗമായി ഡിസംബർ 24 മുതൽ ഡിസംബർ 30 വരെയാണ് വിവിധയിടങ്ങളിൽ പാതകൾ ഭാഗികമായി അടയ്ക്കുന്നത്.
പൊതുമരാമത്ത് മന്ത്രാലയവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. നിശ്ചിത ദിവസങ്ങളിൽ ഈ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ വേഗത കുറയ്ക്കണമെന്നും ട്രാഫിക് സിഗ്നലുകളും ദിശാസൂചനകളും കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ഗതാഗത തടസ്സം ഒഴിവാക്കാൻ യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും സാധ്യമെങ്കിൽ മറ്റ് ബദൽ പാതകൾ ഉപയോഗിക്കണമെന്നും അറിയിപ്പുണ്ട്. അറ്റകുറ്റപ്പണികൾ സുഗമമായി പൂർത്തിയാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹന ഉടമകൾ അധികൃതരുമായി സഹകരിക്കണമെന്ന് പബ്ലിക് വർക്സ് മന്ത്രാലയം അഭ്യർത്ഥിച്ചു.
ക്രിസ്മസ് – പുതുവത്സര കാലയളവിലെ തിരക്ക് പരിഗണിച്ച് യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്