കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ (MOI) ഓൺലൈൻ റസിഡൻസ്സി ( ഇക്കാമ) സേവനങ്ങൾ സിസ്റ്റം പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് നാല് മണിക്കൂർ നേരത്തേക്ക് ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും ആപ്പുകൾ വഴിയുമുള്ള താമസാനുമതി സംബന്ധിച്ച സേവനങ്ങളാണ് ഈ സമയപരിധിയിൽ തടസ്സപ്പെടുക.
2025 ഡിസംബർ 22 തിങ്കളാഴ്ച രാത്രി 10:00 മണി മുതൽ 2025 ഡിസംബർ 23 ചൊവ്വാഴ്ച പുലർച്ചെ 2:00 മണി വരെ നാല് മണിക്കൂർ സമയത്തേക്ക് എല്ലാ ഓൺലൈൻ റെസിഡൻസി സേവനങ്ങളും ലഭ്യമാകില്ലെന്ന് മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സിസ്റ്റങ്ങളുടെ സാങ്കേതിക വികസനവും അറ്റകുറ്റപ്പണികളും നടത്തുന്നതിന് താൽക്കാലികമായി നിർത്തിവയ്ക്കൽ ആവശ്യമാണ്.
സിസ്റ്റത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സാങ്കേതികമായി കൂടുതൽ കരുത്തുറ്റതാക്കുന്നതിനുമാണ് ഈ നവീകരണമെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഈ സമയത്ത് ഇക്കാമ പുതുക്കൽ, പുതിയ വിസ നടപടികൾ തുടങ്ങി ഓൺലൈൻ വഴിയുള്ള അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കില്ല.
പരിഷ്കരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സേവനങ്ങൾ പൂർവ്വസ്ഥിതിയിലാകുമെന്നും ഉപഭോക്താക്കൾക്കുണ്ടാകുന്ന അസൗകര്യത്തിൽ ഖേദിക്കുന്നതായും ആഭ്യന്തര മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം അറിയിച്ചു. അടിയന്തിരമായി ഓൺലൈൻ സേവനങ്ങൾ ആവശ്യമുള്ളവർ ഈ സമയപരിധി ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു