കുവൈത്ത് സിറ്റി:വൻതോതിൽ മയക്കുമരുന്ന് രാജ്യത്തിനകത്ത് വിതരണം ചെയ്യാനായി കൈവശം വെച്ച ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു.
പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിയമപരമായ വാറന്റ് നേടി താമസസ്ഥലത്ത് നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ വിതരണത്തിനായി സജ്ജമാക്കിയ ഏഴ് കിലോയോളം വരുന്ന മയക്കുമരുന്നുകൾ സുരക്ഷാ സേന പിടിച്ചെടുത്തു.
പിടിച്ചെടുത്ത മയക്കുമരുന്നുകളിൽ അഞ്ച് കിലോ ഹെറോയിനും രണ്ട് കിലോ മെത്താംഫെറ്റാമൈനും (Methamphetamine) ഉൾപ്പെടുന്നു. കൂടാതെ, മയക്കുമരുന്ന് തൂക്കി അളക്കുന്നതിന് ഉപയോഗിക്കുന്ന രണ്ട് കൃത്യതയുള്ള തൂക്ക ഉപകരണങ്ങളും (precision scales) കണ്ടെടുത്തു.
സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ, ഈ അപകടകരമായ വിപത്ത് രാജ്യത്ത് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതോ ആയ ആർക്കെതിരെയും യാതൊരു ദയയുമില്ലാതെ നടപടി സ്വീകരിക്കുമെന്നും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ നിരീക്ഷണവും തുടർനടപടികളും 24 മണിക്കൂറും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്