ഡിസംബർ 4 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ ഞായറാഴ്ച രാവിലെ 6 മണി വരെയാണ് അടച്ചിടൽ; വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി
കുവൈറ്റ് സിറ്റി: മേഖലയിലെ വികസന-പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചു. കുവൈറ്റ് എഞ്ചിനീയേഴ്‌സ് സൊസൈറ്റിക്കടുത്തുള്ള ഇന്റർസെക്ഷൻ മുതൽ അൽ-അമീരി ആശുപത്രിയിലേക്ക് പോകുന്ന കവല വരെയുള്ള റോഡാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പൂർണ്ണമായും അടച്ചത്.
റോഡ് അടച്ചിടൽ ഡിസംബർ 4, വ്യാഴാഴ്ച വൈകുന്നേരം 6:00 മണിക്ക് ആരംഭിച്ചു. ഇത് ഡിസംബർ 7, ഞായറാഴ്ച രാവിലെ 6:00 മണി വരെ തുടരും. ഈ പ്രവൃത്തി നടക്കുന്ന മേഖലയിലെ കടൽത്തീര ഭാഗങ്ങളും അടച്ചിട്ടതിൽ ഉൾപ്പെടും.
ഈ ദിവസങ്ങളിൽ അൽ-അമീരി ആശുപത്രിയിലേക്കും പരിസരപ്രദേശങ്ങളിലേക്കും പോകുന്ന വാഹനയാത്രക്കാർ ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ അധികൃതർ അറിയിച്ചു.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും, വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും വേണ്ടി ഡ്യൂട്ടിയിലുള്ള ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും, ഗതാഗത നിർദ്ദേശങ്ങളും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു