ഫർവാനിയ ഷെഫ് നൗഷാദിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ Trassk പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി, ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക്, ട്രഷർ സെബാസ്റ്റൻ വാതുകാടൻ, വൈസ് പ്രസിഡന്റ് നൊബിൻ തെറ്റയിൽ, ജോയിന്റ് സെക്രെട്ടറിമാരായ രാജൻ ചാക്കോ തോട്ടുങ്കൽ (Arts) റാഫി എരിഞ്ഞേരി (Social welfare) ദിലീപ് കുമാർ (Media) വനിതാവേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, സെക്രട്ടറി നിഖില, ജോയിന്റ് സെക്രട്ടറി സജിനി വിനോദ് എന്നി ഭാരവാഹികൾ പങ്കെടുത്തു.

മീഡിയ കൺവീനർ ദിലീപ് കുമാർ സ്വാഗതം പറഞ്ഞു തുടങ്ങിയ പത്ര സമ്മേളനത്തിൽ പ്രസിഡന്റ് സ്റ്റീഫൻ ദേവസി തൃശ്ശൂർ അസോസിയേഷന്റെ പത്തൊമ്പതാം വാർഷിക ആഘോഷം മഹോത്സവം 2025 നവംബർ 28 വെള്ളിയാഴ്ച്ച DPS അഹമ്മദി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്നുവെന്നും ആഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനവും പ്രശസ്‌ത പിന്നണി ഗായകരായ ശ്രീരാഗ് ഭരതൻ , നന്ദ ജെ ദേവ് , വർഷ സ് കൃഷ്‌ണൻ , വിഷ്ണു വർദ്ധൻ എന്നിവരോടപ്പം അനൂപ് കോവളം നയിക്കുന്ന ഐഡിയ സ്റ്റാർ സിങ്ങർ ഓർക്കസ്ട്രയും അണിനിരക്കുന്ന ഗാനവിരുന്നും നടത്തുന്നുവെന്നും അറിയിച്ചു . അസോസിയേഷന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളായ വിദ്യാ ജ്യോതി , വിദ്യാ ധനം , ചികിത്സ സഹായങ്ങൾ , ഭവന പദ്ധതി പ്രവർത്തനങ്ങൾക്കു മഹോത്സവത്തിൽ നിന്നുള്ള സഹായം ഉപയോഗിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു .അസോസിയേഷൻ വാർഷിക സ്പോൺസർമാരായ ജോയ് ആലുക്കാസ് , അൽ മുല്ല എക്സ്ചേഞ്ച് , ഇവന്റ് സ്പോൺസറായ കോമെക്‌സ് നഷണൽ , കോ സ്പോൺസരായ കെ എം പി ബിൽഡേർസ് , ഹൈ ലൈറ്റ് ബിൽഡേർസ് , മംഗോ സൂപ്പർ മാർക്കറ്റ് എന്നി സ്പോണ്സർമാരോടും നന്ദി രേഖപ്പെടുത്തി .വനിതാവേദി പ്രവർത്തനങ്ങളെ കുറിച്ച് ജനറൽ കൺവീനർ പ്രതിഭ ഷിബുവും കാര്യങ്ങൾ അവതരിപ്പിച്ചു.
പത്ര മാധ്യമ സുഹൃത്തുക്കൾ അസോസിഷൻ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, അസോസിയേഷൻ മീഡിയ കമ്മിറ്റി അംഗങ്ങൾ എന്നിങ്ങനെ നിരവധി പേര് പങ്കെടുത്ത പത്ര സമ്മേളനത്തിന് വൈസ് പ്രസിഡന്റ് നൊബിൻ തെറ്റയിൽ നന്ദി പറഞ്ഞു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി