March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരണപ്പെട്ടു

കുവൈറ്റ് സിറ്റി: കുവൈത്തിലെ അബ്ദല്ലിയിലുള്ള എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് മലയാളികൾ മരണപ്പെട്ടു. തൃശൂർ, കൊല്ലം സ്വദേശികളാണ് അപകടത്തിൽ മരണപ്പെട്ടത്. ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

തൃശൂർ സ്വദേശിയായ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശിയായ സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ച മലയാളികൾ. നവംബർ 12-നാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം.

റിപ്പോർട്ടുകൾ പ്രകാരം, അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല. സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

വിഷയത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതരും കമ്പനി അധികൃതരും അടിയന്തിരമായി ഇടപെട്ടിട്ടുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലവിൽ ജഹ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

error: Content is protected !!