25 വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യം വിളിച്ചോതിക്കൊണ്ട് കുവൈറ്റിലെ പത്തനംതിട്ട ജില്ലക്കാരുടെ ഏക അംഗീകൃത ജില്ലാ സംഘടനയായ – പത്തനംതിട്ട ജില്ലാ അസോസിയേഷൻ (PDA) അതിന്റെ രജത ജൂബിലി – “രജതപൗർണ്ണമി – 2025-2026” ആഘോഷിക്കുന്നു.
2026 ഫെബ്രുവരി മാസം 13 ആം തീയതി, അബ്ബാസിയ സെൻട്രൽ സ്കൂൾ അങ്കണത്തിൽ വച്ച് വിവിധ കലാ-സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടു കൂടി രജതജൂബിലി ആഘോഷങ്ങൾ നടത്താനുള്ള എല്ലാ നടപടികളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
രജത ജൂബിലി ആഘോഷങ്ങളുടെ ലഘുപത്രം 08-11-2025 ശനിയാഴ്ച വൈകിട്ട് KMRM ഹാളിൽ നടന്ന യോഗത്തിൽ പ്രകാശനം ചെയ്യുകയുണ്ടായി. സംഘടനാ പ്രസിഡന്റ് ശ്രീ ലാലു ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ പ്രസ്തുത യോഗത്തിൽ, ഏഷ്യാനെറ്റ് കുവൈറ്റ് ബിസിനസ് കോഓർഡിനേറ്റർ ശ്രീ നിക്സൺ ജോർജ്, പ്രസ്തുത ഫ്ലെയർ പ്രകാശന കർമ്മം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ കുവൈറ്റിലെ സാമൂഹ്യ-പ്രവർത്തകനും കെഎൽ കുവൈറ്റ് സ്ഥാപകനുമായ ശ്രീ സിറാജ് കടക്കൽ, GKPA ന്യുസ്സ് കുവൈറ്റിൻ്റെ പ്രതിനിധി ശ്രീ മുബാറക് കബ്രത്ത്, വിബ്ജിയോർ TV അബ്ബാസിയ ഏരിയ ഇൻചാർജ് ശ്രീ അരവിന്ദ്, ഉപദേശക സമിതി അംഗങ്ങളായ ശ്രീ രാജൻ തോട്ടത്തിൽ, ശ്രീ PM നായർ, ശ്രീ എബി അത്തിക്കയം, ശ്രീമതി ബോബി ലാജി, ശ്രീ MA ലത്തീഫ് തുടങ്ങിയർ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിത്വം വഹിച്ചു.
രജത ജൂബിലിയുടെ നടത്തിപ്പിനായി, ശ്രീ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ ശ്രീ മുഹമ്മദ് അൻസാർ, ശ്രീ PM നായർ, ശ്രീ ചാൾസ് പി. ജോർജ്, ശ്രീമതി ജിൻജു ഷൈസ്റ്റ്, ശ്രീ സോണി ടോം, ശ്രീ ലാജി എന്നിവരെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റിയും നിലവിൽ വന്നു.
രജതപൗർണ്ണമി – 2025-2026 സമ്മേളനത്തിൽ പത്തനംതിട്ട എംപി ശ്രീ ആന്റോ ആന്റണി അധ്യക്ഷത വഹിക്കുന്നതും ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ് പരിപാടികളുടെ ഔപചാരിക ഉദ്‌ഘാടനം നിർവഹിക്കുന്നതും ആയിരിക്കും. തദവസരത്തിൽ PDA മുതിർന്ന അംഗങ്ങളെയും, കുവൈറ്റിലെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രമുഖരെയും പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. ഹിപ്നോട്ടിക് ഇല്ല്യൂഷനിസ്റ് മെൻറലിസ്റ്റ് അനന്തു, പ്രശസ്ത ഗായകൻ ശ്രീ അഫ്സൽ, ഗായിക ശ്രീമതി അഖില ആനന്ദ് എന്നിവർ നയിക്കുന്ന ഗാനസന്ധ്യ, മറ്റു കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഈ പരിപാടികളുടെ വൻ വിജയത്തിനായി, കുവൈറ്റിലുള്ള എല്ലാ പത്തനംതിട്ടക്കാരെയും, പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ അഭ്യുദയകാംഷികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്