കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് പീറ്റേഴ്സ് ഇടവകയുടെ വാർഷിക ഹാർവെസ്റ്റ് ഫെസ്റ്റിവൽ ആയ ‘പീറ്റേഴ്‌സ് ഫെസ്റ്റ് 2025’ നവംബർ 21, വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ അരങ്ങേറും. അബ്ബാസിയയിലെ അസ്‌പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 8:30 മുതൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഉത്സവം സംഘടിപ്പിക്കുന്നത്.
കേരളത്തിലെ പ്രശസ്ത ഗായകരായ വിൽസ്വരാജ്, മെറിൻ ഗ്രിഗറി എന്നിവർ അണിനിരക്കുന്ന സംഗീതമേളയാണ് ഇത്തവണത്തെ ഫെസ്റ്റിന്റെ മുഖ്യാകർഷണം. പ്രവാസ ലോകത്തെ കലാപ്രതിഭകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മറ്റു കലാപരിപാടികളും ഭക്ഷ്യമേളയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പരിപാടിയുടെ വിജയത്തിനായി ഇടവകാംഗങ്ങൾ ഉൾപ്പെടുന്ന പതിനഞ്ച് വിവിധ കമ്മിറ്റികൾ തീവ്രമായി പ്രവർത്തിച്ചുവരികയാണ്. പ്രവാസികൾക്ക് നാട്ടിലെ കാർഷികോത്സവത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്നതോടൊപ്പം, സാംസ്കാരിക കൂട്ടായ്മ ഊട്ടിയുറപ്പിക്കാനും ഈ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നു.
പരിപാടിയിലേക്ക് എല്ലാ ഇടവകാംഗങ്ങളെയും കുവൈറ്റിലെ പൊതുജനങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്