പുതിയ കാലത്തെ മാറ്റങ്ങളുടെ ഗതിവേഗത്തിനനുസൃതമായ നവീകരണത്തിന് പ്രബോധകർ തയ്യാറാകണമെന്ന് കുവൈത്ത് ഐ.സി.എഫ് സമ്മിറ്റ് ആഹ്വാനം ചെയ്തു. പുതിയ കാലത്തിന്റെയും സമൂഹത്തിന്റെയും തേട്ടങ്ങൾ ഉൾക്കൊണ്ട് പ്രവർത്തനരീതികൾ ക്രമപ്പെടുത്തുന്നതോടൊപ്പം സമൂഹത്തിൽ വ്യാപകമാവുന്ന എല്ലാ തരം തിന്മകൾക്കുമെതിരായ ജാഗ്രത കൈവിടാതെ സൂക്ഷിക്കണമെന്നും ഐ.സി.എഫ് കുവൈത്ത് നാഷണൽ സമ്മിറ്റ് അഭിപ്രായപ്പെട്ടു.
ഏതു കാലത്തും പ്രബോധകന്റെ മുഖമുദ്ര അച്ചടക്കമാണെന്നും ഇസ്ലാം നിഷ്കർഷിക്കുന്ന സ്വഭാവഗുണങ്ങളുടെ അംബാസിഡർമാരായി പ്രസ്ഥാനിക ചുമതലയുള്ളവർ മാറണമെന്നും ഐ. സി.എഫ് ഇന്റർനാഷണൽ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫി മമ്പാട് സമ്മിറ്റ് പ്രതിനിധികളെ ഉണർത്തി. തങ്ങൾ സംബോധന ചെയ്യുന്ന വ്യക്തികളുടെയും സമൂഹത്തിന്റെയും സ്വഭാവവും നിലവാരവും അനുസരിച്ച് ഇടപെടലുകളിൽ ഔചിത്യബോധം കാത്തു സൂക്ഷിക്കൽ അനിവാര്യമാണെന്നും ഉൽബോധന പ്രസംഗത്തിൽ അദ്ദേഹം ഓർമപ്പെടുത്തി.
ഏപ്രിൽ അവസാന വാരം ഐസിഎഫ് ഇൻറർനാഷണൽ കൗൺസിൽ കമ്മിറ്റി കോഴിക്കോട് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച ഗ്ലോബൽ സമ്മിറ്റിന്റെ തുടർച്ചയായാണ് കുവൈത്ത് നാഷണൽ കമ്മിറ്റി എക്കോസ് എന്ന പേരിൽ മിനി സമ്മിറ്റ് ഒരുക്കിയത്. കുവൈത്തിലെ ഏഴു റീജിയണുകളിൽ നിന്നുള്ള സെനറ്റ് അംഗങ്ങൾ പ്രതിനിധികളായി സംബന്ധിച്ചു.
‘ടേക് എ സ്റ്റെപ് ടു ദി നെക്സ്റ്റ് ലെവൽ’ എന്ന തലവാചകത്തിൽ ദസ്മ ടീച്ചേർസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന എക്കോസിൽ അടുത്ത ഒരു വർഷത്തേക്കുള്ള ഐ.സി.എഫ് പ്രവർത്തന പദ്ധതികളെ പറ്റിയുള്ള ചർച്ചയും വിശദീകരണവും പ്രദർശനവും നടന്നു.
ഐ.സി.എഫ് കുവൈത്ത് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ശുക്കൂർ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്തു.
ഐസിഎഫ് ഇൻറർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ആമുഖ പ്രഭാഷണവും ഇന്റർനാഷണൽ കൗൺസിൽ ഓർഗനൈസേഷൻ സെക്രട്ടറി ശരീഫ് കാരശ്ശേരി പദ്ധതി വിശദീകരണവും നിർവഹിച്ചു. ഇൻറർനാഷണൽ കൗൺസിൽ നോളജ് സെക്രട്ടറി അബ്ദുൽ ഹമീദ് പരപ്പ എക്കോസ് പ്രതിനിധികളെ അഭിവാദ്യം ചെയ്തു. സാലിഹ് കിഴക്കേതിൽ സ്വാഗതവും റസാഖ് സഖാഫി നന്ദിയും പറഞ്ഞു.








More Stories
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്
കുവൈറ്റിന് നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണ നീക്കം; പ്രതിരോധിച്ച് സൈന്യം