കുവൈറ്റ് സിറ്റി: ശാസ്ത്ര സാങ്കേതിക ലോകത്തിലെ പുതിയ സാധ്യതകളുടെയും നൂതന ആശയങ്ങളുടെയും പ്രദർശന പങ്കുവെപ്പ് ലക്ഷ്യമാക്കി രിസാല സ്റ്റഡി സർക്കിൾ അവതരിപ്പിക്കുന്ന മൂന്നാമത് എഡിഷൻ കുവൈറ്റ് നാഷനൽ നോളേജ് ആൻഡ് ടെക്നോളജി എക്സ്പോ (KnowTech) നവംബർ 14 ന് സാൽമിയയിൽ നടക്കും.
സയൻസ്, ടെക്നോളജി, ഹെൽത്ത് എക്സ്പോ പവലിയനുകൾ, കരിയർ കൗൺസിലിംഗ്, നിർമിതികളുടെ പ്രദർശനങ്ങൾ, നവ സംരംഭകരുടെ ടോക് ആൻഡ് പ്രൊജക്ട് ലോഞ്ചിംഗ് തുടങ്ങിയവയാണ് പ്രധാനമായും നോട്ടെകിൽ ഉൾപ്പെടുന്നത്. സാങ്കേതിക അഭിരുചിയും പരിജ്ഞാനവും പ്രദർശിപ്പിച്ച്, ഐഡിയാതോൺ, സെമിന, വ്ലോഗ്, വർകിംഗ് മോഡൽ, എ ഐ പ്രോംറ്റിംഗ് തുടങ്ങിയ വിവിധ മത്സരങ്ങളും നോട്ടെക് വേദിയിൽ നടക്കും.
നോട്ടെകിലെ വിവിധ അവസരങ്ങളിൽ പങ്കെടുക്കുന്നതിന് https://knowtechexpo.com/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതോടൊപ്പം, അന്വേഷണങ്ങൾക്കും വിശദ വിവരങ്ങൾക്കും 99289468 / 95583993 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ