മാവേലി എഴുന്നള്ളത്തും, കുടുംബ യൂണിറ്റുകളുടെ അത്തപ്പൂക്കള മത്സരവും ഓണാഘോഷത്തിന് മാറ്റുകൂട്ടി
SMCA ഫഹഹീൽ ഏരിയ, ഒക്ടോബർ 17-ാം തീയതി അൽ നജാത്ത് സ്കൂളിൽ വെച്ച് “ഓണോത്സവം 2K25” എന്ന പേരിൽ നടത്തിയ ഓണാഘോഷം വൻ ക്രമീകരണങ്ങളാലും, SMCA അംഗങ്ങളുടെ പങ്കാളിത്തത്താലും ശ്രദ്ദേയമായി. കൾചറൽ കൺവീനർ ശ്രീ ജസ്റ്റിൻ വർഗീസ് കല്ലംപ്ലാക്കൽ-ന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം ആക്ടിങ് കൺവീനർ ശ്രീ.ജോബിൻസൺ ജോസ് വെള്ളാമ്പേൽ അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത ഓണാഘോഷം Rev Fr. ജോയി മുണ്ടയ്ക്കൽ തിരികൊളുത്തി ഉത്ഘാടനം നിർവഹിച്ചു. ഏരിയ സെക്രട്ടറി ശ്രീ സിജു ഫ്രാൻസീസ് കുളങ്ങര സ്വാഗതവും, ഏരിയ ട്രഷറാർ ശ്രീ റ്റോമി മാത്യു ചൂനാട്ട് നന്ദിയും അറിയിച്ചു. SMCA പ്രസിഡണ്ട് ശ്രീ ആൻ്റണി മനോജ്, സെൻട്രൽ സെക്രട്ടറി Dr. ബോബിൻ ജോർജ്, സെൻട്രൽ ട്രെഷറർ ശ്രീ സോണിമോൻ മാത്യു , വുമൺസ് വിംഗ് ഏരിയ കൺവീനർ ശ്രീമതി രമ്യ ജെയ്സൻ, ബാലദീപ്തി ഏരിയ കൺവീനർ കുമാരി ജൂലിയറ്റ് ഏന്നിവർ ആശംസകൾ അറിയിച്ചു.
15 കുടുംബയൂണിറ്റുകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, SMCA Voice അവതരിപ്പിച്ച ഹൃദയസ്പർശിയായ ഗാനമേള, കുട്ടികൾക്കായി സംഘടിപ്പിച്ച കുട്ടി ശ്രീമാൻ & കുട്ടി ശ്രീമതി മത്സരങ്ങൾ, കേരളീയതയുടെ സൗന്ദര്യവും ഐക്യവും വിളിച്ചോതുന്ന ദമ്പതികളുടെ പരമ്പരാഗത വസ്ത്രമണിഞ്ഞുള്ള ramp walk തുടങ്ങിയവ ഈ ആഘോഷരാവിന്റെ മാറ്റുകൂട്ടി.
നമ്മുടെ പൈതൃകവും, ഐക്യവും, സംസ്കാരവും കൈമോശം വരാത്ത രീതിയിൽ സംഘടിപ്പിച്ച വാദ്യമേളങ്ങുളുടെ അകമ്പടിയോടെ നടത്തപ്പെട്ട മാവേലി എഴുന്നള്ളത്ത്, കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന അത്തപൂക്കള മത്സരം, പായസ മത്സരം എന്നിവയിലെ സജീവ പങ്കാളിത്തവും ശ്രദ്ധേയമായി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മ വിളിച്ചോതുന്ന ഒരു അവസരമായി മാറ്റുവാൻ, SMCA ഫഹാഹീൽ ഏരിയ സംഘടിപ്പിച്ച ഈ ആഘോഷരാവിന് സാധിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി