കുവൈറ്റ് എഞ്ചിനീയേഴ്സ് ഫോറത്തിന്റെ ഭംഗിയാർന്ന ഓണാഘോഷം
കുവൈറ്റ് എഞ്ചിനീയേഴ്സ് ഫോറം (KEF) സംഘടിപ്പിച്ച വാർഷിക ഓണാഘോഷമായ ‘ഓണവര്ണങ്ങൾ 2025’ ഒക്ടോബർ 24-ന് റുമൈതിയായിലെ സുമറദോ ഹാളിൽ ഭംഗിയാർന്ന രീതിയിൽ അരങ്ങേറി. ഓണത്തിന്റെ പാരമ്പര്യവും സാംസ്‌കാരിക മഹിമയുമായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം.
പരിപാടികൾ ദൈവാനുഗ്രഹം തേടിയുള്ള പ്രാർഥനയോടെ ആരംഭിച്ചു. എക്സ്ഒഫീഷ്യോ ഹനാൻ ഷാൻ സ്വാഗത പ്രസംഗം നിർവഹിച്ചു. തുടർന്ന് ജനറൽ കൺവീനർ ഗംഗാ പ്രസാദിന്റെയും, ഡിസിഗ്നേറ്റ് ജനറൽ കൺവീനർ ബിജുവും സദസ്സിനെ അഭിസംബോധനം ചെയ്തു.

എട്ട് ഘടക അലുംനി അസോസിയേഷനുകളിലെ ഫസ്റ്റ് ലേഡീസ് മാരും പ്രസിഡന്റുമാരും ചേർന്ന് നില വിലക്ക് തെളിയിച്ചു . ‘ദി കളേഴ്സ്’ എന്ന സുവനീർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പ്രകാശനം ചെയ്തു.
കെ ഇ എഫ് ന്റെ മുഖ്യ സാങ്കേതിക പ്രദർശനമായ Kinetic 2026 ന്റെ പ്രമോഷൻ വീഡിയോയും ബ്രോഷറും സ്പോൺസർമാർ ചേർന്ന് പ്രകാശനം ചെയ്‌തു. കൈനറ്റിക് ജനറൽ കൺവീനർ പ്രശാന്ത് വാരിയർ , അസിസ്റ്റന്റ് കൺവീനർ നിർമല പ്രേം എന്നിവർ പ്രസ്തുത അവസരത്തിൽ സന്നിഹിതരായിരുന്നു.

സാംസ്കാരിക നൃത്ത-സംഗീത-നാടക അവതരണങ്ങളാൽ KEF ബാലതാരങ്ങളും മുതിർന്ന അംഗങ്ങളും വേദിയിൽ നിറഞ്ഞു നിന്നു . ഓണം ഫോട്ടോഗ്രാഫി, റീൽസ് മത്സരങ്ങളിലെ ജേതാക്കൾക്ക് സമ്മാനദാനവും നടന്നു.
കേരളത്തിലെ പ്രശസ്ത പാചക വിദഗ്ധനായ കേശവൻ നമ്പീശന്റെ മേൽനോട്ടത്തിൽ ഒരുക്കിയ സമൃദ്ധമായ ഓണസദ്യ പങ്കെടുത്തവരെ ആഹ്ലാദത്തിലാക്കി.
ആർട്സ് കമ്മിറ്റി കൺവീനർ രേണു ആൻ ജേക്കബ് നന്ദിപ്രസംഗം നിർവഹിച്ചു. സ്പോൺസർമാർക്കും, കമ്മിറ്റി അംഗങ്ങൾക്കും, കലാകാരൻമാർക്കും, സന്നിഹിതരായ ഏവർക്കും നന്ദി രേഖപ്പെടുത്തി.
ജനറൽ കൺവീനർ ഗംഗാ പ്രസാദ്, കൺവീനർ ഡിസൈനേറ്റ് ബിജു കെ, എക്സ് ജനറൽ കൺവീനർ ഹനാൻ ഷാൻ, സ്പെഷ്യലിറ്റി കൺവീനർ പ്രശാന്ത് പി.വി, ഓർഗനൈസേഷൻ കൺവീനർ ജോമി വർഗീസ്, ആർട്സ് കൺവീനർ രേണു ആൻ ജേക്കബ്, ഫുഡ് കമ്മിറ്റി കൺവീനർ ജേക്കബ് ബാബു, ഡാറ്റാ മാനേജ്‌മന്റ് കൺവീനർ സന്ദീപ് ദാമോദരൻ, ഫിനാൻസ് കമ്മിറ്റി കൺവീനർ അൻഫർ കാസി , പി ആർ കൺവീനർ മുഹമ്മദ‍് അഷ്‌റഫ് , സ്‌പോൺസർഷിപ് കൺവീനർ അബ്ദുൽ ജബ്ബാർ എന്നിവരും മറ്റു സബ് കമ്മിറ്റി മെമ്പർമാരും ചേർന്ന് പരിപാടികൾക്കു നേതൃത്വം കൊടുത്തു .








More Stories
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്
കുവൈറ്റിന് നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണ നീക്കം; പ്രതിരോധിച്ച് സൈന്യം
കുവൈറ്റില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് 11 വയസ്സുകാരി മരണപ്പെട്ടു ; നാല് കുടുംബാംഗങ്ങള്‍ നിരീക്ഷണത്തില്‍