കുവൈറ്റ്: ടർബോസ് ബാഡ്മിന്റൺ ക്ലബ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് 2025 സെപ്റ്റംബർ 10-ന് വെള്ളിയാഴ്ച ഓണവും ഒന്നാം വാർഷികവും ആചരിച്ചു.
പ്രസിഡന്റ് ശ്രീ അജോ തോമസിന്റെ ഉത്ഘാടനത്തോടെ ചടങ്ങ് ആരംഭിച്ചു. പ്രോഗ്രാം കൺവീനറും ജോയിന്റ് സെക്രട്ടറിയുമായ ശ്രീ രഞ്ജിത്ത് സിംഗ് സ്വാഗതം പ്രസംഗം നടത്തി.
ഉത്ഘാടനച്ചടങ്ങിൽ പങ്കെടുത്തവർ:
ശ്രീ സബിൻ സാം – വൈസ് പ്രസിഡന്റ്
ശ്രീ അർജുൻ സോമശേഖരൻ നായർ – (സെക്രട്ടറി)
ശ്രീ രഞ്ജിത്ത് സിംഗ് – (ജോയിന്റ് സെക്രട്ടറി & പ്രോഗ്രാം കൺവീനർ)
ശ്രീ ശരത് ഇമ്മട്ടി – ട്രഷറർ
ശ്രീ ഇർഷാദ് – ജോയിന്റ് (ട്രഷറർ)
വിളക്ക് തെളിയിച്ച ശേഷം, പ്രസിഡന്റ് ശ്രീ അജോ തോമസും,വൈസ് പ്രസിഡന്റ് സബിൻ സാം, സെക്രട്ടറി ശ്രീ അർജുൻ സോമശേഖരൻ നായർ എന്നിവർ ഓണംസന്ദേശ നൽകി.
ലേഡീസ് കൺവീനർ ശ്രീമതി നയന എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീമതി ശില്പ, ശ്രീ കൃഷ്ണകുമാർ, ശ്രീ റോബിൻ, ശ്രീ ജയേഷ്, ശ്രീ ആന്റണി, ശ്രീ അനവർ, ശ്രീ വിജിൻ, എന്നിവരും പരിപാടിയുടെ വിവിധ ഘട്ടങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി തിരുവാതിര, നൃത്തങ്ങൾ, ഗാനങ്ങൾ തുടങ്ങിയ സമ്പന്നമായ കലാപ്രകടനങ്ങൾ അരങ്ങേറി. എല്ലാ അതിഥികൾക്കും രുചികരമായ ഓണസദ്യ ഒരുക്കിയിരുന്നു.
പരിപാടിയുടെ ഭാഗമായി, ക്ലബ്ബ് ആഭ്യന്തര ബാഡ്മിന്റൺ ടൂർണമെന്റിന്റെ സമ്മാനദാനച്ചടങ്ങും നടന്നു. വിജയികളായി തിരഞ്ഞെടുക്കപ്പെട്ടവർ:
ഇന്റർമീഡിയറ്റ് വിഭാഗം
? വിജയികൾ: ശ്രീ നവിൽ, ശ്രീ വിജിൻ
? റണ്ണർസ് അപ്പ്: ശ്രീ അർജുൻ, ശ്രീ ബാവ
ലോവർ ഇന്റർമീഡിയറ്റ് വിഭാഗം
? വിജയികൾ: ശ്രീ ജിതിൻ, ശ്രീ സാഹിൽ
? റണ്ണർസ് അപ്പ്: ശ്രീ ബ്രിട്ടോ, ശ്രീ ശരത് ഇമ്മട്ടി
മിക്സഡ് ഡബിൾസ്
? വിജയികൾ: ശ്രീ വില്ഫ്രഡ് വിൽസൺ, ശ്രീമതി.സഫ്ന
? റണ്ണർസ് അപ്പ്: ശ്രീ രജീഷ്, ശ്രീമതി. തനേഷ മുനീർ
ചടങ്ങ് ഗാനമെളയും ഉൾപ്പെടുത്തി സന്തോഷപൂർവം സമാപിച്ചു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു