April 23, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇടവക ഓണാഘോഷം ‘ഓണനിലാവ്’ ശ്രദ്ധേയമായി

കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആധ്യാത്മിക സംഘടനയായ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ‘ഓണനിലാവ്’ ശ്രദ്ധേയമായി. ഒക്ടോബർ മാസം പത്താം തീയതി റിഗ്ഗായിലെ അൽ ജവഹാര ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ആഘോഷം.

ഇടവക വികാരിയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ, റവ. ഫാ. ഗീവർഗീസ് ജോൺ ഓണസന്ദേശം നൽകി. ഇടവക ട്രസ്റ്റി ശ്രീമതി ദീന സന്തോഷ് ആശംസകൾ അറിയിച്ചു.

ഇടവകയുടെ എല്ലാ ആധ്യാത്മിക സംഘടനകളുടെയും നേതൃത്വത്തിൽ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. പ്രോഗ്രാമുകൾക്ക് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് സെക്രട്ടറി ശ്രീ. ലാജി ജോസഫ് സ്വാഗതവും, ട്രഷറർ ശ്രീ. അനിൽ എബ്രഹാം നന്ദിയും അർപ്പിച്ചു.

ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ കെ. തോമസിന്റെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി.

പരിപാടിയുടെ വിജയത്തിനായി പങ്കെടുത്ത എല്ലാവർക്കും, സേവനം അനുഷ്ഠിച്ചവർക്കും, ഓണസദ്യ ഒരുക്കുന്നതിൽ സഹകരിച്ചവർക്കും, കലാപരിപാടികൾ അവതരിപ്പിച്ചവർക്കും സംഘാടകർ പ്രത്യേകം നന്ദി അറിയിച്ചു.

സമൂഹബോധവും സഹവർത്തിത്വവും വളർത്തുന്ന ഇത്തരം കൂട്ടായ്മകൾ ഇടവകയുടെ ഐക്യത്തിനും ആത്മീയ വളർച്ചയ്ക്കും ശക്തി പകരുമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

error: Content is protected !!