March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മധുരമലയാളം പ്രവേശനോത്സവം

കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള മലയാള ഭാഷാ പഠന പദ്ധതിയായ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ എസ്.എം.സി.എ മേഖല ഫഹാഹീൽ ഏരിയ പഠനകേന്ദ്രത്തിലെ മധുരമലയാളം 2025 – 2026 അധ്യായന വർഷത്തെ പ്രവേശനോത്സവം ഒക്ടോബർ 9 ന് വ്യാഴാഴ്ച നടത്തി.

ഫഹാഹീൽ ഏരിയ മധുരമലയാളം കോഡിനേറ്റർ ശ്രീ. ജോബിൻസൺ വെള്ളമ്പേലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ശ്രീ. ജെ. സജി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അവർ ലേഡി ഓഫ് അറേബ്യ അഹമ്മദി ഇടവക അസിസ്റ്റന്റ് വികാരി ഫാദർ ജിജോ തോമസ് കല്ലേലി അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ മങ്കഫ് ഇൻ ചാർജ് ശ്രീ. മുഹമ്മദ് ഇഖ്ബാൽ, എസ്.എം.സി.എ പ്രസിഡണ്ട് ശ്രീ. ആന്റണി മനോജ്, എസ്.എം.സി.എ ഫഹാഹീൽ ഏരിയ സെക്രട്ടറി ശ്രീ. സിജു ഫ്രാൻസിസ്, എസ്.എം.സി.എ ഫഹാഹീൽ ഏരിയ ട്രഷറർ ശ്രീ. ടോമി മാത്യു ചൂനാട്ട് എന്നിവർ ആശംസകൾ അറിയിച്ചു.

പടവുകൾ 4 എച്ച്. ഓ. ഡിയും മുൻ ഹെഡ്മാസ്റ്ററുമായ ശ്രീ. റിനീഷ് പുതിയത്ത് വർഗീസ് സ്വാഗതവും, പടവുകൾ 5 അദ്ധ്യാപകനും മുൻ ഹെഡ്മാസ്റ്റർമായ ശ്രീ. സെയിൻ വിൻസി പുലിക്കോട്ടിൽ നന്ദിയും പ്രകാശിപ്പിച്ച ചടങ്ങിൽ വച്ച് എല്ലാ ക്ലാസിലെയും എച്ച്. ഒ. ഡിമാർ പുസ്തക പ്രകാശനം നടത്തുകയും ചെയ്തു. വർണ്ണാഭമായ ഉത്സവ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ എച്ച്. ഓ. ഡിമാരും അദ്ധ്യാപകരും, കോഡിനേറ്റേഴ്സും, എസ്എംസിഎ ഏരിയ കമ്മിറ്റി അംഗങ്ങളും, രക്ഷകർത്താക്കളും പങ്കെടുത്തു.

error: Content is protected !!