March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തിരുവല്ല പ്രവാസി അസ്സോസിയേഷൻ സിൽവർ ജൂബിലി ആഘോഷിച്ചു

കുവൈറ്റ് സിറ്റി:തിരുവല്ല പ്രവാസി അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു.പരിപാടികൾ കാണുവാനായി ആയിരകണക്കിന് ആളുകൾ വന്നുചേർന്നു.പ്രസിഡന്റ് ജെയിംസ് വി കൊട്ടാരത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി മുഖ്യ അഥിതിയാരുന്നു.

രക്ഷാധികാരി കെ സ് വർഗീസ് ,അൽമുള്ള മാർക്കറ്റിംഗ് മാനേജർ മാത്യു ജോസഫ് ,ജനറൽ സെക്രട്ടറി റെയ്ജു അരീക്കര,ട്രഷറർ ബൈജു ജോസ് ,അഡ്വൈസറി ബോർഡ് ചെയർമാൻ റെജി കൊരുത് ,ജനറൽ കൺവീനർ ഷിജു വർഗീസ് ,വനിതാ വേദി പ്രതിനിധികളായ ലീനാ റെജി ,ലിജി ജിനു ,ജൂലി അലക്സ് എന്നിവർ സംസാരിച്ചു.നാട്ടിൽ നിന്നുള്ള കലാകാരന്മാരായ സുമേഷ് അയിരൂർ ,പ്രിൻസ് ശൂരനാട് ,ആർ ജെ ജോബി, കുവൈറ്റിലെ ഗായകൻ മുബാറക് അൽ റഷീദ് എന്നിവർ ഗാന സന്ധ്യക്കും മറ്റു പരിപാടികൾക്കും ‌ നേതൃത്വം നൽകി .


കൺവീനറുംമാരായ അലക്സ് കറ്റോട്,ടിൻസി ഇടുകള ,എബി തോമസ്,ശിവകുമാർ തിരുവല്ല,ഷെബി തോമസ്,ജോബി ഫിലിപ്പ്,സുജൻ ഇടപ്രാൽ,സജി പൊടിയാടി,കെ ആർ സി റെജി,മഹേഷ് ഗോപാലകൃഷ്ണൻ,ഷാജി ,ജിജി നൈനാൻ,സുരേഷ് വർഗീസ്,റെജി കെ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!