കുവൈറ്റ് സിറ്റി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിൽ (അഞ്ചാം റൗണ്ട് എബൗട്ടിന് സമീപം, ജാബ്രിയ ഏരിയക്ക് എതിർവശം) റോഡിൽ അറ്റകുറ്റപ്പണികൾക്കായി ഒരു വരി (ലെഫ്റ്റ് ലെയിൻ) പൂർണ്ണമായി അടയ്ക്കുന്നതായി ട്രാഫിക് ജനറൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിൽ, കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് റോഡ് (ഫഹാഹീൽ എക്‌സ്‌പ്രസ് വേ) മുതൽ മഗ്‌രിബ് എക്‌സ്‌പ്രസ് വേ വരെയുള്ള ഭാഗത്താണ് ഇടത് വരി അടയ്ക്കുക.
2025 ഒക്ടോബർ 5 ഞായറാഴ്ച വൈകുന്നേരം മുതൽ രണ്ടു മാസത്തേക്കാണ് ഈ പാത പൂർണ്ണമായും അടച്ചിടുന്നത്.
ഈ കാലയളവിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും ഡ്രൈവർമാർ ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കണമെന്ന് ട്രാഫിക് അധികൃതർ നിർദ്ദേശിച്ചു. ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു