“കുവൈറ്റ് അൽയോം” എന്ന ഔദ്യോഗിക ഗസറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം അടുത്തിടെ പ്രസിദ്ധീകരിച്ച 168/2025 നമ്പർ പ്രമേയത്തിൽ, വ്യക്തിഗത ബിസിനസ്സുകൾക്കും, ചെറുകിട ബിസിനസ്സ് ഉടമകൾക്കും ലൈസൻസ് നൽകുന്നതിനുള്ള നിയമങ്ങൾ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം കർശനമാക്കി. പുതിയ തീരുമാനമനുസരിച്ച്, ഫ്രീലാൻസർമാർക്കും നാനോ ബിസിനസുകൾക്കും ലൈസൻസ് ലഭിക്കുന്നതിന് കർശന വ്യവസ്ഥകൾ പാലിക്കണം.
പ്രധാന വ്യവസ്ഥകൾ:
ലൈസൻസ് അപേക്ഷകൻ കുവൈത്ത് പൗരനും, നിയമപരമായി പൂർണ്ണശേഷിയുള്ള വ്യക്തിയുമായിരിക്കണം.
കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടാത്ത വ്യക്തിയായിരിക്കണം.
അപേക്ഷകൻ ഒരു സിംഗിൾ പേഴ്സൺ കമ്പനിയുടെ ഉടമസ്ഥനും മാനേജരുമായിരിക്കണം.
ലൈസൻസ് ഉടമക്ക് കുറഞ്ഞത് 21 വയസ്സ് പൂർത്തിയായിരിക്കണം (നിയമപരമായി നേരത്തെ പ്രവർത്തിക്കാൻ അനുവാദമുള്ളവർക്ക് ഇളവുണ്ട്).
ബിസിനസിന് കൃത്യമായ ഒരു രജിസ്റ്റേർഡ് വിലാസം ഉണ്ടായിരിക്കണം.
പരിസ്ഥിതിക്കോ പൊതുജനാരോഗ്യത്തിനോ ഹാനികരമായ പ്രവർത്തനങ്ങൾ അനുവദനീയമല്ല.
ലൈസൻസിന് നാല് വർഷമാണ് കാലാവധി.
ഒരു ലൈസൻസിന് കീഴിൽ ഒന്നിലധികം അനുബന്ധ പ്രവർത്തനങ്ങൾ ചേർക്കാൻ സാധിക്കും.
പുതിയ നിയമം രാജ്യത്തെ ചെറുകിട വ്യവസായ മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും ഗുണമേന്മയുള്ള സേവനങ്ങൾ ഉറപ്പുവരുത്താനും സാധിക്കും.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി