കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രിയും പൊതു തൊഴിൽ അതോറിറ്റി (PAM) ചെയർമാനുമായ ശൈഖ് ഫഹദ് അൽ-യൂസഫ് പുറത്തിറക്കിയ മന്ത്രിതല ഉത്തരവ് നമ്പർ 15/2025 പ്രകാരം, എല്ലാ കമ്പനികളും അവരുടെ ദിനസമയക്രമം, വിശ്രമവേളകൾ, ആഴ്ചാ അവധിദിനങ്ങൾ, ഔദ്യോഗിക അവധികൾ എന്നിവ PAMയുടെ ഇലക്ട്രോണിക് സിസ്റ്റത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഏതെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്.
പിഎഎമ്മിന്റെ അംഗീകാരം ലഭിച്ച സമയക്രമം തന്നെ അധികൃത പരിശോധനയ്ക്കുള്ള അന്തിമ രേഖയായിരിക്കും. തൊഴിലുടമകൾ അത് പ്രിന്റ് ചെയ്ത് ജോലിസ്ഥലത്ത് വ്യക്തമാക്കിയിടണമെന്നും നിർബന്ധമുണ്ട്. നിയമലംഘനങ്ങൾ ഉണ്ടായാൽ PAM നിയമനടപടികളും കമ്പനിയുടെ ഫയൽ ഭാഗികമായി അല്ലെങ്കിൽ പൂർണ്ണമായും സസ്പെൻഡ് ചെയ്യുന്നതിനും അധികാരമുള്ളതായി ഉത്തരവിൽ വ്യക്തമാക്കുന്നു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല