കുവൈറ്റ് സിറ്റി: അറ്റകുറ്റപണികളുടെ ഭാഗമായി ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള ഫോർത്ത് റിംഗ് റോഡ് ( ഹുസൈൻ ബിൻ അലി അൽ-റൂമി റോഡ് ) 45 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. നാലാം റിംഗ് റോഡും എയർപോർട്ട് റോഡും (55) ചേരുന്ന മേൽപ്പാലം മുതൽ ഗസാലി റോഡ് (60) വരെയുള്ള ഭാഗത്താണ് അടച്ചിടുക.
2025 സെപ്റ്റംബർ 5 വെള്ളിയാഴ്ച പുലർച്ചെ മുതൽ അടച്ചിടൽ പ്രാബല്യത്തിൽ വരും. റോഡ് ഉപയോക്താക്കൾക്ക് ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി ബദൽ റോഡുകൾ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശം നൽകി.
ബദൽ റോഡുകൾ:
- ഗസാലി റോഡ്
- ജമാൽ അബ്ദുൾ നാസർ റോഡ്
- മൂന്നാം റിംഗ് റോഡ്
- എയർപോർട്ട് റോഡ്
- ജഹ്‌റ റോഡ്
യാത്രക്കാർ ഗതാഗത നിർദ്ദേശങ്ങൾ പാലിക്കണമെന്നും സഹകരിക്കണമെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി